Sunday, June 1, 2025

ശമ്പളം ഒന്നര മുതൽ രണ്ട് ലക്ഷം വരെ, ബെൽജിയത്തിലേക്ക് മലയാളികൾക്ക് അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി ബെൽജിയത്തിലെ പ്രമുഖ കമ്പനിയിലേക്ക് ടെക്‌നീഷ്യന്മാരെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ, ഇലക്ട്രോ മെക്കാനിക്കൽ ടെക്‌നിഷ്യൻ, മെക്കാനിക്കൽ ടെക്‌നിഷ്യൻ, മെഷീൻ ഇൻസ്‌പെക്ടർ (ഫോക് ലിഫ്റ്റ് , ഏരിയൽ വർക്ക് പ്ലാറ്റഫോം , ടെലി ഹാൻഡ്‌ലെർ) തുടങ്ങിയ ട്രേഡുകളിലുള്ള ഡിപ്ലോമ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അതാതു മേഖലകളിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രായപരിധി: 40 വയസ്.


ആകർഷകമായ ശമ്പളം ( പ്രതിമാസ ശമ്പളം ഏകദേശം ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം വരെ) കൂടാതെ എയർ ടിക്കറ്റ്, വിസ, മെഡിക്കൽ ഇൻഷുറൻസ്, ലഞ്ച് വൗച്ചർ, ഷിഫ്റ്റ് ബോണസ് എന്നിവ സൗജന്യമായിരിക്കും.

താല്പര്യമുള്ളവർ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 ഒക്‌ടോബർ 15 നു മുൻപ് eu@odepc.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക.

വിശദ വിവരങ്ങൾക്ക് http://www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular