ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിലെ ബെംഗളൂരുവിലെ എയർപോർട്ട് സർവീസസ് സെന്റർ ഡിവിഷനിലും നാസിക്കിലെ എയർക്രാഫ്റ്റ് ഡിവിഷനിലും എയർ ട്രാഫിക് കൺട്രോളർ ട്രെയിനികളെ നിയമിക്കുന്നു. ഒൻപത് ഒഴിവുണ്ട്. ഒരുവർഷത്തെ പരിശീലനത്തിനുശേഷം അസിസ്റ്റന്റ് ഏറോഡ്രോം ഓഫീസർ തസ്തികയിൽ നിയമനംനൽകും. അഹമ്മദാബാദിലെ സിവിൽ ഏവിയേഷൻ ട്രെയിനിങ് കോളേജിലോ ദണ്ഡിഗലിലെ (ഹൈദരാബാദ്) എയർഫോഴ്സ് അക്കാദമിയിലോ ആയിരിക്കും പരിശീലനം.
യോഗ്യത:പ്ലസ്ടുവിനുശേഷം 70 ശതമാനം മാർക്കോടെ (ഭിന്നശേഷി/എസ്.സി) ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്്/ കംപ്യൂട്ടർ സയൻസ് വിഷയങ്ങളിലോ ഇവയുമായി ബന്ധപ്പെട്ട ബ്രാഞ്ചുകളിലോ നേടിയ എൻജിനീയറിങ്/ടെക്നോളജി ബിരുദം/തത്തുല്യം. ശമ്പളം: 30,000-1,20,000 രൂപ. പ്രായം: 28 കവിയരുത് (അർഹരായവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും)ഫീസ്: 500 രൂപ. (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ബാധകമല്ല). അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി: ഒക്ടോബർ 15. വിശദവിവരങ്ങൾക്കുള്ള വെബ്സൈറ്റ്: https://hal-india.co.in
പ്ലസ് ടു ഉണ്ടോ…എയർ ട്രാഫിക് കൺട്രോളർ ട്രെയിനി വേക്കൻസി
RELATED ARTICLES