വനിതാശിശു വികസന വകുപ്പ് ഭരണിക്കാവ് ഐ.സി.ഡി.എസ് പ്രൊജക്‌ട് പരിധിയിലുള്ള ചുനക്കര പഞ്ചായത്തില് നിലവിലുള്ളതും അടുത്ത മൂന്ന് വര്ഷങ്ങളില് ഉണ്ടാകാവുന്നതുമായ അങ്കണവാടി വര്ക്കര് തസ്തികളിലെ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്ഥികളില് നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി
18 വയസ്സ് മുതല് 46 വയസ്സ് വരെ.
2024 ജനുവരി ഒന്നാം തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
പട്ടികജാതി, പട്ടികവര്ഗക്കാര്ക്ക് ഉയര്ന്ന പ്രായപരിധിയില് 3 വര്ഷത്തെ ഇളവ് അനുവദിക്കും.
യോഗ്യത
അപേക്ഷകര് അതത് പഞ്ചായത്തുകളില് സ്ഥിരതാമാക്കിയവരും സേവന താല്പര്യമുള്ളവരുമായ വനിതകള്ക്കാണ് അവസരം.
പട്ടികജാതി വിഭാഗത്തില് നിന്നും എസ്.എസ്.എല്.സി ജയിച്ചവര് ഇല്ലാതെ വന്നാല് എസ്.എസ്.എല്.സി തോറ്റവരെയും പട്ടികവര്ഗ വിഭാഗത്തില് എസ്.എസ്.എല്.സി ജയിച്ചവര് ഇല്ലാതെ വന്നാല് എട്ടാം ക്ലാസ്സ് ജയിച്ചവരേയും വര്ക്കര് തസ്തികളിലേക്ക് പരിഗണിക്കും.
അപേക്ഷയോടൊപ്പം സ്ഥിരതാമസം, ജാതി, വയസ്സ്, വിദ്യാഭ്യാസയോഗ്യത, മുന്പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകള് ഉണ്ടായിരിക്കണം. വിധവയാണെങ്കില് വിധവാ സര്ട്ടിഫിക്കറ്റിന്റെ പകര്പ്പും ഹാജരാക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര് 17ന് വൈകിട്ട് 5 മണി.
വിവരങ്ങള്ക്ക് ഫോണ്: 04792382583.
Anganwadi work for 10th class students You can apply till October 17
സമഗ്ര ശിക്ഷാ കേരള സ്റ്റാര്സ് പദ്ധതിയിലുള്പ്പെടുത്തി വയനാട് ജില്ലയിലെ 6 വിദ്യാലയങ്ങളില് ആരംഭിക്കുന്ന സ്കില് ഡവലപ്മെന്റ് സെന്റുകളിലേക്ക് കരാറടിസ്ഥാനത്തില് സ്കില് സെന്റര് കോഓര്ഡിനേറ്റര് തസ്തികയിലേക്ക് നിയമനം നടത്തുന്നു.
പ്രായപരിധി
20 മുതല് 35 വരെ.
യോഗ്യത
എം.ബി.എ/എം.എസ്.ഡബ്ല്യു/ബി.എസ്.സി അഗ്രികള്ച്ചര്/ബി.ടെക്കാണ്
ഉദ്യോഗാര്ത്ഥികള് ഒക്ടോബര് 14 നകം സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില് അപേക്ഷ നല്കണം. ഒക്ടോബര് 15 ന് രാവിലെ 11 ന് സിവില് സ്റ്റേഷനില് പ്രവര്ത്തിക്കുന്ന സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില് അഭിമുഖം നടക്കുമെന്ന് ജില്ലാ പ്രോജക്‌ട് കോഓര്ഡിനേറ്റര് അറിയിച്ചു.
ഫോണ് 04936203338.