Monday, May 12, 2025

ഇന്ത്യന്‍ കരസേനയില്‍ എഞ്ചിനീയറിങ് ബിരുദക്കാര്‍ക്ക് അവസരം; 141-മത് ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കരസേനയില് എഞ്ചിനീയറിങ് ബിരുദക്കാര്ക്ക് അവസരം. 141 മാത് ടെക്നിക്കല് ഗ്രാജ്വേറ്റ് കോഴ്സിലേക്കാണ് കരസേന അപേക്ഷ വിളിച്ചിട്ടുള്ളത്.

വിവിധ സ്ട്രീമുകളിലായി മുപ്പത് ഒഴിവുകളുണ്ട്. അവിവാഹിതരായ പുരുഷ എഞ്ചിനീയറിങ് ബിരുദക്കാര്ക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് ഡെറാഡൂണിലെ ഇന്ത്യന് മിലിറ്ററി അക്കാദമിയില് 2025 ജൂലൈ മുതല് പരിശീലനം ആരംഭിക്കും.

ഒഴിവുകള്

സിവില് 8, കമ്ബ്യൂട്ടര് സയന്സ് 6, ഇലക്‌ട്രിക്കല് 2, ഇലക്‌ട്രോണിക്സ് 6, മെക്കാനിക്കല് 6, ആര്ക്കിടെക്ച്ചര്/ പ്ലാസ്റ്റിക് ടെക്നോളജി/ ബയോമെഡിക്കല്/ ബയോടെക്/ കെമിക്കല് അടക്കമുള്ള മറ്റ് സ്ട്രീമുകള് .

യോഗ്യത

ബന്ധപ്പെട്ട/ അനുബന്ധ സ്ട്രീമുകളില് എഞ്ചിനീയറിങ് ബിരുദം. അവസാന വര്ഷ എഞ്ചിനീയറിങ് ബിരുദ വിദ്യാര്ഥികളെയും പരിഗണിക്കും. 2025 ജൂലൈ ഒന്നിനകം യോഗ്യത തെളിയിച്ചാല് മതിയാവും.

പ്രായപരിധി: 20 മുതല് 27 വയസ് വരെ. മെഡിക്കല്, ഫിസിക്കല്, ഫിറ്റ്നസ് ഉണ്ടായിരിക്കണം.

സര്വീസസ് സെലക്ഷന് ബോര്ഡ് നടത്തുന്ന ടെസ്റ്റ്/ ഇന്റര്വ്യൂവിലൂടെയാണ് സെലക്ഷന്. 12 മാസത്തെ പരിശീലനം നല്കും. വിജയകരമായി പരിശീലനം പൂര്ത്തിയാക്കുന്നവരെ ലഫ്റ്റനന്റ് പദവിയില് ഓഫീസറായി നിയമിക്കുന്നതാണ്.

ഉദ്യോഗാര്ഥികള്ക്ക് ഒക്ടോബര് 17ന് ഉച്ചയ്ക്ക് മൂന്ന് മണിവരെ ഓണ്ലൈനായി അപേക്ഷനല്കാം.

അപേക്ഷ നല്കുന്നതിനും, വിജ്ഞാപനത്തിനും http://www.joinindianarmy.nic.in സന്ദര്ശിക്കുക.

Opportunity for Engineering Graduates in Indian Army Applications invited for 141st Technical Graduate Course

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular