Sunday, June 1, 2025

2025ലെ അഗ്നിവീര്‍ റിക്രൂട്ട്മെന്റ്; എട്ടാം ക്ലാസ് ഉള്ളവർക്കും കര-നാവിക-വ്യോമ സേനകളില്‍ അവസരം; നിങ്ങള്‍ അറിയേണ്ടതെല്ലാം

കരസേനയില്‍ അഗ്നിവീർ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അഗ്നിവീർ ജനറല്‍ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കല്‍, അഗ്നിവീർ ട്രേഡ്സ്മാൻ (10ാം ക്ലാസ്, എട്ടാം ക്ലാസ് ജയം), അഗ്നിവീർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കല്‍ എന്നീ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്.

ഓണ്‍ലൈൻ രജിസ്ട്രേഷൻ ഏപ്രില്‍ 10 വരെ. വെബ്സൈറ്റ്: www.joinindianarmy. nic.in. ലോഗിൻ ചെയ്ത് പ്രൊഫൈല്‍ ഉണ്ടാക്കണം.

അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. നാലു വർഷത്തേക്കാണു നിയമനം. ഓണ്‍ലൈൻ പൊതു എഴുത്തുപരീക്ഷ (സി.ഇ.ഇ) ജൂണില്‍ തുടങ്ങും. തുടർന്ന് റാലിയും കായി കക്ഷമതാപരീക്ഷയും വൈദ്യപരിശോധനയും നടത്തും. കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട് ആർമി റിക്രൂട്ട്മെന്റ് ഓഫിസുകള്‍ക്കു കീഴിലാണു തിരഞ്ഞെടുപ്പ്. തീയതികളും വേദിയും പിന്നീടു പ്രഖ്യാപിക്കും.

തസ്തികയും യോഗ്യതയും അഗ്നിവീർ ജനറല്‍ ഡ്യൂട്ടി
45% മാർക്കോടെ പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33% മാർക്ക് വേണം. സി.ബി.എസ്.ഇ ഉള്‍പ്പെടെ സിലബസ് പഠിച്ചവർക്കു സി-2 ഗ്രേഡും ഓരോ വിഷയത്തിലും ഡി ഗ്രേഡും.

അഗ്നിവീർ ടെക്നിക്കല്‍
50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലിഷ് എന്നീ വിഷയങ്ങളടങ്ങിയ സയൻസ് പ്ലസ് ടു ജയം. ഓരോ വിഷയത്തിനും 40% മാർക്ക് വേണം. അല്ലെങ്കില്‍ എൻ.ഐ.ഒ.എസ് ഉള്‍പ്പെടെ സെൻട്രല്‍/സ്റ്റേറ്റ് ബോർഡുകളില്‍നിന്ന് ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലിഷ് എന്നീ വിഷയങ്ങളടങ്ങിയ സയൻസ് പ്ലസ് ടു ജയവും ഒരു വർഷത്തെ ഐ.ടി.ഐ കോഴ്സും (എൻ.എസ്.ക്യൂ.എഫ് ലെവല്‍ നാലോ അതിലധികമോ വേണം). അല്ലെങ്കില്‍ 50% മാർക്കോടെ സയൻസ്, മാത്സ്, ഇംഗ്ലിഷ് എന്നീ വിഷയങ്ങളടങ്ങിയ പത്താം ക്ലാസ് ജയവും (ഓരോ വിഷയത്തിനും 40% മാർക്ക് വേണം) താഴെയുള്ള വിഷയങ്ങളില്‍ ഐ.ടിഐ കളില്‍നിന്നു രണ്ടു വർഷത്തെ ടെക്നിക്കല്‍ പരിശീലനം അല്ലെങ്കില്‍ 2/3 വർഷ ഡിപ്ലോമ.

വിഷയങ്ങള്‍: മെക്കാനിക് മോട്ടർ വെഹിക്കിള്‍, മെക്കാനിക് ഡീസല്‍, ഇലക്‌ട്രോണിക് മെക്കാനിക്, ടെക്നീഷ്യൻ പവർ ഇലക്‌ട്രോണിക് സിസ്റ്റംസ്, ഇലക്‌ട്രീഷ്യൻ, ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (എല്ലാ തരവും), സർവേയർ, ജിയോ ഇൻഫർമാറ്റിക്സ് അസിസ്റ്റന്റ്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക് കം ഓപറേറ്റർ ഇലക്‌ട്രിക് കമ്യൂണിക്കേഷൻ സിസ്റ്റം, വെസല്‍ നാവിഗേറ്റർ, മെക്കാനിക്കല്‍ എൻജിനീയറിങ്, ഇലക്‌ട്രിക്കല്‍ എൻജിനീയറിങ്, ഇലക്‌ട്രോണിക്സ് എൻജിനീയറിങ്, ഓട്ടമൊബീല്‍ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്, ഇൻസ്ട്രുമെൻറേഷൻ ടെക്നോളജി. അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കല്‍: 60% മാർക്കോടെ പ്ലസ് ടു ജയം. ഓരോ വിഷയത്തിനും 50% മാർക്ക് വേണം.

അഗ്നിവീർ ട്രേഡ്സ്മാൻ (പത്താം ക്ലാസ്)
പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33% മാർക്ക് വേണം.

അഗ്നിവീർ ട്രേഡ്സ്മാൻ (എട്ടാം ക്ലാസ്)
എട്ടാം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33% മാർക്ക് വേണം.

പ്രായപരിധി
എല്ലാ വിഭാഗങ്ങളിലേക്കും 17-21 (2004 ഒക്ടോബർ ഒന്നിനും 2008 ഏപ്രില്‍ ഒന്നിനുമിടയില്‍ ജനിച്ചവരാകണം.

ശാരീരികയോഗ്യത
നിർദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ശാരീരികക്ഷമത ഉണ്ടായിരിക്കണം.

പരീക്ഷാ മാധ്യമം
മലയാളമുള്‍പ്പെടെ പ്രാദേശിക ഭാഷകളില്‍ ചോദ്യപേപ്പർ ലഭിക്കും. അപേക്ഷാ സമയത്ത് ചോദ്യപേപ്പറിന്റെ മാധ്യമം തിരഞ്ഞെടുക്കണം. ഇതുവരെ ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രമായിരുന്നു ലഭിച്ചിരുന്നത്. അഗ്നിവീർ ഉദ്യോഗാർഥികള്‍ക്ക് യോഗ്യത അടിസ്ഥാനമാക്കി ഏതെങ്കിലും രണ്ട് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. ഇവർ രണ്ട് വിഭാഗങ്ങളുടേയും ഫോമുകള്‍ വെവേറെ പൂരിപ്പിച്ച്‌, രണ്ട് പൊതു പ്രവേശന പരീക്ഷകള്‍ക്ക് ഹാജരാകണം. അപേക്ഷാ ഘട്ടത്തില്‍ തന്നെ ഉദ്യോഗാർഥി വിഭാഗങ്ങളുടെ മുൻഗണന രേഖപ്പെടുത്തണം. പത്താം ക്ലാസ്, 12 ക്ലാസ് ബോർഡ് പരീക്ഷകളില്‍ പങ്കെടുത്തു ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നവർക്കും മറ്റു യോഗ്യതകള്‍ പൂർത്തീകരിച്ചിട്ടുണ്ടങ്കില്‍ അപേക്ഷിക്കാൻ അർഹതയുണ്ട്.

ശമ്ബളവും ആനുകൂല്യങ്ങളും
നാലു വർഷം യഥാക്രമം 30,000, 33,000, 36,500, 40,000 രൂപ ശമ്ബളം. തുടക്കത്തില്‍ വർഷം 4.76 ലക്ഷം രൂപ. നാലാം വർഷം ഇത് 6.92 ലക്ഷം രൂപയാകും. പുറമേ, സേനയിലെ സ്ഥിരനിയമനക്കാർക്കു സമാനമായ റിസ്ക് അലവൻസ്, യൂനിഫോം, യാത്രാ അലവൻസുകള്‍ തുടങ്ങിയവയും ലഭിക്കും.

സേവാനിധി
ശമ്ബളത്തിന്റെ 30% സേവാനിധി ഫണ്ടിലേക്കാണ്. ഇതിനു തുല്യമായ തുക (5.02 ലക്ഷം രൂപ) കേന്ദ്ര സർക്കാരും അടയ്ക്കും. 4 വർഷ കാലാവധി പൂർത്തിയാക്കുന്നവർക്കു പലിശ കൂടാതെ 10.04 ലക്ഷം രൂപയുടെ സേവാ നിധി (നികുതിരഹിതം) ലഭിക്കും.

റിക്രൂട്ട്മെന്റ്
വിവിധ ആർമി റിക്രൂട്ട്മെന്റ് ഓഫിസുകളാണ് (എ.ആർ.ഒ) റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുക.

കായിക ക്ഷമതാ പരീക്ഷ
1.6 കിലോമീറ്റർ ഓട്ടം, ബീം പുള്‍ അപ്, 9 അടി ഡിച്ച്‌, സിഗ് സാഗ് ബാലൻസ് എന്നിവയാണു കായികക്ഷമതാപരീക്ഷയ്ക്കുള്ളത്.

ഫീസ്
250 രൂപ പരീക്ഷാഫീസുണ്ട്. ഓണ്‍ലൈനിലൂടെ ഫീസ് അടയ്ക്കാം.

വനിതകള്‍ക്കും അവസരം
വുമണ്‍ മിലിറ്ററി പൊലിസ്: അവിവാഹിതരായ വനിതകള്‍ക്ക് അഗ്നിപഥ് പദ്ധതി വഴി കരസേനയില്‍ അഗ്നിവീർ (ജനറല്‍ ഡ്യൂട്ടി)-വുമണ്‍ മിലിറ്ററി പൊലിസ് ആകാം.

ഓണ്‍ലൈൻ രജിസ്ട്രേഷൻ ഏപ്രില്‍ 10 വരെ. പൊതുഎഴുത്തുപരീക്ഷ (സി.ഇ.ഇ) ജൂണ്‍ മുതല്‍. വെബ്സൈറ്റ്: www.joinindianarmy.nic.in
യോഗ്യത: 45% മാർക്കോടെ പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33% മാർക്ക് വേണം.

പ്രായം: 17 -21. (2004 ഒക്ടോബർ ഒന്നിനും 2008 ഏപ്രില്‍ ഒന്നിനുമിടയില്‍ ജനിച്ചവരാകണം. )
ശാരീരികയോഗ്യത: ഉയരം-162 സെ.മീ, തൂക്കം-ഉയരത്തിനും പ്രായത്തിനും ആനുപാതികം, നെഞ്ചുവികാസം-5 സെ.മീ.
പരീക്ഷാഫീസ്: 250 രൂപ. ഓണ്‍ലൈനിലൂടെ ഫീസ് അടയ്ക്കാം.

മതാധ്യാപകർ
കരസേനയില്‍ ജൂനിയർ കമ്മിഷൻഡ് ഓഫിസർ തസ്തികയില്‍ റിലീജിയസ് ടീച്ചർ അവസരം. പണ്ഡിറ്റ്, പണ്ഡിറ്റ് (ഗൂർഖ), ഗ്രാന്ഥി, മൗലവി (സുന്നി, ഷിയ), പാതിരി, ബുദ്ധ് മോങ്ക് എന്നീ വിഭാഗങ്ങളിലാണു തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ, റിക്രൂട്ട്മെന്റ് റാലി, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തും. ഏപ്രില്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. വെബ്സൈറ്റ്: http://www.joinindianarmy.nic.in. സൈനികർക്കാവശ്യമായ ധാർമിക ബോധനം, കൗണ്‍സലിങ് എന്നിവയാണ് നിർവഹിക്കാനുണ്ടാവുക.

പ്രായം: 27-34 വയസ്. അടിസ്ഥാന യോഗ്യത: പത്ത്, പ്ലസ്ടു. മതബിരുദവും വേണം. യൂനിവേഴ്സിറ്റി അംഗീകൃത ബിരുദമായിരിക്കണം. ഓണ്‍ലൈൻ പരീക്ഷജൂണില്‍.

ശിപായി ഫാർമ
കരസേനയില്‍ ശിപായി ഫാർമ ആകാൻ അവസരം. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്നുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ഏപ്രില്‍ 10 വരെ. വെബ്സൈറ്റ്: http://www.joinindianarmy.nic.in. പരീക്ഷ ജൂണില്‍. റിക്രൂട്ട്മെന്റ് റാലി തീയതി പിന്നീട് അറിയിക്കും.

യോഗ്യത: പ്ലസ് ടു ജയം/തത്തുല്യവും 55% മാർക്കോടെ ഫാർമസി ഡിപ്ലോമയും. സ്റ്റേറ്റ് ഫാർമസി കൗണ്‍സില്‍ അല്ലെങ്കില്‍ ഫാർമസി കൗണ്‍സില്‍ ഓഫ് ഇന്ത്യ റജിസ്ട്രേഷനും വേണം. 50% മാർക്കോടെ ഫാർമസി ബിരുദവും സ്റ്റേറ്റ് ഫാർമസി കൗണ്‍സില്‍ അല്ലെങ്കില്‍ ഫാർമസി കൗണ്‍സില്‍ ഓഫ് ഇന്ത്യ റജിസ്ട്രേഷനും ഉള്ളവരെയും പരിഗണിക്കും. കരസേനാ വെബ്സൈറ്റിലെ നിർദിഷ്ട മാനദണ്ഡങ്ങള്‍ അനുസരിച്ചു ശാരീരികക്ഷമതയുണ്ടാകണം. പ്രായം: 19-25 വയസ്. (2000 ഒക്ടോബർ ഒന്നിനും 2006 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. )

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നി വയുടെ അടിസ്ഥാനത്തില്‍. ശാരീരികക്ഷമതാ പരീക്ഷയ്ക്ക് 1.6 കി.മീ. ഓട്ടം, ബീം (പുള്‍അപ്), 9 അടിക്കിടങ്ങ് ചാടിക്കടക്കല്‍, സിഗ്-സാഗ് ബാലൻസിങ് എന്നിവയുണ്ടാകും. പരീക്ഷാഫീസ്: 250 രൂപ. ഓണ്‍ലൈനിലൂടെ ഫീസ് അടയ്ക്കാം.

നഴ്സിങ് അസിസ്റ്റന്റ്
കരസേനയില്‍ നഴ്സിങ് അസിസ്റ്റന്റ് ആകാൻ അവസരം. സോള്‍ജിയർ ടെക്നിക്കല്‍ (നഴ്സിങ് അസിസ്റ്റന്റ്)/നഴ്സിങ് അസിസ്റ്റന്റ് (വെറ്ററിനറി) തസ്തികയിലാണു തിരഞ്ഞെടുപ്പ്. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നി വിടങ്ങളില്‍നിന്നുള്ള പുരുഷൻമാർക്കാണ് അവസരം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ഏപ്രില്‍ 10 വരെ. എഴുത്തുപരീക്ഷ ജൂണ്‍ മുതല്‍. റിക്രൂട്ട്മെന്റ് റാലി തീയതി പിന്നീട് അറിയിക്കും. വെബ്സൈറ്റ്: www. joinindianarmy.nic.in.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് എന്നീ വിഷയങ്ങള്‍ പഠിച്ച്‌ 50% മാർക്കോടെ പ്ലസ് ടു സയൻസ് വിജയം. ഓരോ വിഷയത്തിനും 40% മാർക്ക് നേടിയവരാകണം. ബയോളജിക്കു പകരം ബോട്ടണി, സുവോളജി കോംബിനേഷൻ പഠിച്ചവരെയും പരിഗണിക്കും.

പ്രായം: 17 -23 വയസ്. ( 2002 ഒക്ടോബർ ഒന്നിനും 2008 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം)
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍. ശാരീരിക ക്ഷമതാപരീക്ഷയ്ക്ക് 1.6 കി.മീ. ഓട്ടം, പുള്‍ അപ്, 9 അടിക്കിടങ്ങ് ചാടിക്കടക്കല്‍, സിഗ്-സാഗ് ബാലൻസിങ് എന്നിവയുണ്ടാകും. കരസേനാ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള നിർദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ശാരീരികക്ഷമ തയുണ്ടായിരിക്കണം.

പരീക്ഷാഫീസ്: 250 രൂപ. ഓണ്‍ലൈനിലൂടെ ഫീസ് അടയ്ക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular