Friday, July 4, 2025

കേരള യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലേസ്‌മെന്റ് ഡ്രൈവ്; പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

കേരള യൂണിവേഴ്സിറ്റി എംപ്ലോയിമെന്റ് ഇന്ഫര്മേഷന് ആന്റ് ഗൈഡന്സ് ബ്യൂറോയില് പ്രവര്ത്തിക്കുന്ന കേന്ദ്ര- സംസ്ഥാന സര്ക്കാരുകളുടെ സംയുക്ത സംരംഭമായ മോഡല് കരിയര് സെന്ററിന് കീഴില് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ് ടു/ ഐ.ടി.ഐ/ ഡിഗ്രി/ പിജി/ എംബിഎ യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ജോലി നേടാനുള്ള അവസരമാണിത്.

2024 ഒക്ടോബര് മാസം 26ന് രാവിലെ 10 മുതലാണ് പ്ലേസ്മെന്റ് ഡ്രൈവ് ആരംഭിക്കുക. പ്രോഗ്രാമില് പങ്കെടുക്കാന് ആഗ്രഹിക്കുന്നവര് ഒക്ടോബര് 25ന് ഉച്ചയ്ക്ക് 1 മണിക്ക് മുന്പായി താഴെ നല്കിയിരിക്കുന്ന ലിങ്കില് രജിസ്റ്റര് ചെയ്യേണ്ടതാണ്.

ഒഴിവുകള് സംബന്ധിച്ച കൂടുതല് വിവരങ്ങള്ക്ക് 0471- 2304577 എന്ന നമ്ബറില് ബന്ധപ്പെടുക. (ഓഫീസ് സമയങ്ങളില്).

രജിസ്റ്റര് ലിങ്ക്: click

Placement drive to private institutes under Kerala University Opportunity for eligible candidates from Plus Two onwards

ആരോഗ്യ വകുപ്പിന് കീഴില് കരാര് നിയമനം

ആരോഗ്യ വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന സ്റ്റേറ്റ് ഹെല്ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററില് ഐ.സി.എം.ആര് റിസര്ച്ചിലേയ്ക്ക് പ്രോജക്‌ട് നഴ്സിനെ കരാര് അടിസ്ഥാനത്തില് നിയമിക്കുന്നു.

യോഗ്യത: മൂന്നു വര്ഷ ജി.എന്.എം സെക്കന്ഡ് ക്ലാസോടെ പാസ്സായവര്ക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്സിംഗ്/പബ്ലിക്ക് റിസര്ച്ച്‌ എന്നിവയില് പ്രവൃത്തിപരിചയമുള്ളവര്ക്ക് മുന്ഗണന.

ശമ്ബളം: 21,800/ രൂപ. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാര്ത്ഥികള് ഒക്ടോബര് 15 രാവിലെ 10ന് തൈക്കാട് സ്റ്റേറ്റ് ഹെല്ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററില് നടക്കുന്ന വാക്ക് ഇന്ഇന്റര്വ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് എക്സി. ഡയറക്ടര് അറിയിച്ചു. കൂടുതല് വിവരങ്ങള്ക്ക് http://www.sshrc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക.

നഴ്സ് : കരാര് നിയമനം

ആരോഗ്യ വകുപ്പിന്റെ ഐ.സി.എം.ആര് റിസര്ച്ച്‌ പ്രോജക്ടിലേക്ക് നഴ്സിനെ കരാര് അടിസ്ഥാനത്തില് നിയമിക്കുന്നു. മൂന്നു വര്ഷ ജി.എന്.എം കുറഞ്ഞത് രണ്ടാം ക്ലാസ്സില് പാസായിട്ടുള്ളവര്ക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്സിംഗ്/പബ്ലിക്ക് റിസര്ച്ച്‌ എന്നിവയില് പ്രവൃത്തി പരിചയമുള്ളവര്ക്ക് മുന്ഗണന. ശമ്ബളം: 21,800 രൂപ. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാര്ത്ഥികള് ഒക്ടോബര് 15 രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് സ്റ്റേറ്റ് ഹെല്ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററില് നടക്കുന്ന വാക്ക് ഇന്ഇന്റര്വ്യൂവിന് നേരിട്ട് എത്തേണ്ടതാണ്. കൂടുതല് വിവരങ്ങള്ക്ക് http://sshrc.kerala.gov.in

ഹോം മാനേജര് അഭിമുഖം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില് വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ വയനാട് ജില്ലയില് പ്രവര്ത്തിക്കുന്ന എന്ട്രി ഹോം ഫോര് ഗേള്സില് ഹോം മാനേജര് തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിന് ഒക്ടോബര് 15 ന് അഭിമുഖം നടത്തുന്നു. എം.എസ്.ഡബ്ല്യു / എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി) / എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. 25 വയസ് പൂര്ത്തിയാകണം. 3045 പ്രായപരിധിയിലുള്ളവര്ക്ക് മുന്ഗണന നല്കും. പ്രതിമാസ വേതനം 22,500 രൂപ. വനിതാ ഉദ്യോഗാര്ഥികള് വെള്ള പേപ്പറില് തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പ് സഹിതം രാവിലെ 10.30 ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ വയനാട് ജില്ലാ ഓഫീസില് എത്തിച്ചേരണം. കൂടുതല് വിവരങ്ങള്ക്ക്: സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്ടര്, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോണ്: 0471 – 2348666. ഇമെയില്: keralasamakhya@gmail.com. വെബ്സൈറ്റ്: http://www.keralasamakhya.org.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

error: Content is protected !!