ഫിഷറീസ് വകുപ്പില് മറൈന് ഡാറ്റ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്വേയുടെ വിവര ശേഖരണത്തിനായി എന്യൂമറേറ്ററെ നിയമിക്കുന്നു.
കോഴിക്കോട് ജില്ലയില് ആകെ ഒരു ഒഴിവാണുള്ളത്. കരാര് അടിസ്ഥാനത്തില് താല്ക്കാലിക നിയമനമാണ് നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാര്ഥികള്ക്ക് ഒക്ടോബര് 14ന് നടക്കുന്ന അഭിമുഖത്തില് പങ്കെടുക്കാം.
ശമ്ബളം
യാത്രാബത്ത ഉള്പ്പെടെ 25,000 രൂപയാണ് പ്രതിമാസ വേതനമായി ലഭിക്കുക.
പ്രായപരിധി
21-36 വയസ് വരെയാണ് പ്രായപരിധി.
യോഗ്യത
ഫിഷറീസ് സയന്സില് ബിരുദമോ, അനുബന്ധ വിഷയങ്ങളില് ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവരായിരിക്കണം.
ഇന്റര്വ്യൂ
ഒക്ടോബര് 14ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില് വെച്ചാണ് ഇന്റര്വ്യൂ നടക്കുക.
ഉദ്യോഗാര്ഥികള് ബയോഡാറ്റയും, ഒറിജിനല് സര്ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും, ഫോട്ടോയും സഹിതം ഇന്റര്വ്യൂവിന് എത്തണം.
കൂടുതല് വിവരങ്ങള്ക്ക്: 0495- 2383780
JOB enumerators for census work Interview on 14th 25000 salary per month
കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക