കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനില് ജോലി നേടാം. ജൂനിയര് കണ്സള്ട്ടന്റ് (അക്കൗണ്ട്സ്) തസ്തികയില് കരാര് നിയമനമാണ് നടക്കുന്നത്.
ആകെ 1 ഒഴിവാണുള്ളത്. ഉദ്യോഗാർഥികൾ ആഗസ്റ്റ് 30നകം അപേക്ഷ നേരിട്ട് നൽകണം.
തസ്തിക& ഒഴിവ്
കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനില്, ജൂനിയര് കണ്സള്ട്ടന്റ് (അക്കൗണ്ട്സ്).
ആകെയുള്ള ഒരു ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്.
ശമ്ബളം
35000 രൂപ/ മാസം.
യോഗ്യത
ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ്& മാനേജ്മെന്റ് അക്കൗണ്ട്സില് (CMA) അംഗത്വമുള്ളവര് അല്ലെങ്കില് CMA (ഇന്റര്മീഡിയറ്റ്) പാസായവര്.
ടാലി അല്ലെങ്കില് ഏതെങ്കിലും അക്കൗണ്ടിങ് സോഫ്റ്റ് വെയര്, എക്സല് എന്നിവയില് പരിജ്ഞാനം.
ഈ കാറ്റഗറിയില് അപേക്ഷിക്കുന്നവര്ക്ക് 35 വയസ് വരെയാണ് പ്രായപരിധി.
OR
കൊമേഴ്സില് ബിരുദവും, കുറഞ്ഞത് 5 വര്ഷത്തെ പ്രവൃത്തി പരിചയവുമുള്ള വിരമിച്ച ആളുകള്. ഈ കാറ്റഗറിയില് 62 വയസാണ് പ്രായപരിധി.
ടാലി അല്ലെങ്കില് ഏതെങ്കിലും അക്കൗണ്ടിങ് സോഫ്റ്റ് വെയര്, എക്സല് എന്നിവയില് പരിജ്ഞാനമുള്ളവര്ക്ക് മുന്ഗണന.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്ഥികള് അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത സര്ട്ടിഫിക്കറ്റുകള്, എക്സ്പീരിയന്സ് സര്ട്ടിഫിക്കറ്റ് എന്നിവ സഹിതം,
Secretary
Kerala State Electricity Regulatory Commission
KPFC Bhavanam,
CV Raman pillai Road
Vellayamabalam, Thiruvananthapuram- 695010. എന്ന വിലാസത്തില് അയക്കണം. അപേക്ഷിക്കുന്ന പോസ്റ്റ് കത്തിന് പുറത്ത് രേഖപ്പെടുത്തണം. ആഗസ്റ്റ് 30 ആണ് അവസാന തീയതി.
സംശയങ്ങള്ക്ക് വിജ്ഞാപനം കാണുക.
വിജ്ഞാപനം:click