വാർത്തകളും വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു അച്ചടി മാധ്യമത്തെയാണ് സാധാരണയായി ദിനപത്രം അഥവാ വർത്തമാനപ്പത്രം എന്ന് പറയുന്നത്. രാഷ്ട്രീയം, കല, സംസ്കാരം, സമൂഹം, വാണിജ്യം, വ്യാപാരം, കായികം തുടങ്ങിയ മേഖലകളിലെ വാർത്തകളാണ് ഒരു പത്രത്തിൽ സാധാരണഗതിയിൽ ഉണ്ടാവുക. പരസ്യം, കാർട്ടൂൺ, കാലാവസ്ഥ തുടങ്ങിയവ വർത്തമാനപ്പത്രങ്ങളിലെ മറ്റ് ചില ഇനങ്ങളാണ്.
ജർമ്മനിയിൽ നിന്നും പ്രസിദ്ധീകരിച്ച the Relation aller Furnemmen und gedenckwurdigen Historien ആണ് ആദ്യത്തെ പത്രമായി ഇന്ന് പരിഗണിക്കുന്നത്. ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29-ന് കൽക്കട്ടയിൽ നിന്നും പുറപ്പെടിപ്പിച്ചു തുടങ്ങി യ “ബംഗാൾ ഗസ്റ് ” ആണ് ഭാരതത്തിലെ പ്രഥമ വർത്തമാന പത്രം. രാജ്യസമാചാരം ആണ് മലയാളത്തിലെ ആദ്യ പത്രം (1847) പിന്നീട് ” പശ്ചിമോദയം, ജ്ഞാനനിക്ഷേപം, തുടങ്ങിയ നിരവധി പത്രങ്ങളും, മാസികകളും പുറത്തിറങ്ങി
കേരളത്തിലെ പ്രധാനപ്പെട്ട മലയാളപത്രങ്ങളുടെ pdf ലഭിക്കാൻ താഴെക്കൊടുത്ത ഇഷ്ടമുള്ള പത്രത്തിന്റെ പേരിൽ ക്ലിക്ക് ചെയ്യുക…