Wednesday, May 21, 2025

വാട്ടര്‍ അതോറിറ്റി, മില്‍മ, ആരോഗ്യവകുപ്പ് എന്നിവയില്‍ ഏറ്റവും പുതിയ പി.എസ്.സി വിജ്ഞാപനം

വാ ട്ടര് അതോറിറ്റിയില് ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജര്, മില്മയില് മാനേജര്, ആരോഗ്യ വകുപ്പില് ഡെന്റല് അസിസ്റ്റന്റ് സര്ജന് തുടങ്ങി 43ലധികം തസ്തികകളിലേക്ക് കേരള പി.എസ്.സി പുതിയ വിജ്ഞാപനം ഇറക്കും.

ഇതുസംബന്ധിച്ച്‌ നിര്ദേശം പി.എസ്.സി യോഗം അംഗീകരിച്ചു. ഒക്ടോബര് 30ന്റെ ഗസറ്റില് പ്രസിദ്ധീകരിക്കും.

ഡിസംബര് 4 വരെയായിരിക്കും അപേക്ഷിക്കാന് അവസരം. ഇതിന് പുറമെ ജയില്വകുപ്പില് വെല്ഫയര് ഓഫീസര്, കയര്ഫെഡില് സെയില്സ് അസിസ്റ്റന്റ്, കേരള സെറാമിക്സില് ഫോര്മാന്, ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷനില് സ്റ്റോര് കീപ്പര് തുടങ്ങിയവയിലേക്കും വിജ്ഞാനമെത്തും.

ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷനില് ഓവര്സീയര്, മീറ്റ് പ്രൊഡക്‌ട്സില് ഇലക്‌ട്രീഷ്യന് എന്നീ തസ്തികകള്ക്ക് സാധ്യതപട്ടിക പ്രസിദ്ധീകരിക്കാന് യോഗം അനുമതി നല്കി. അച്ചടി വകുപ്പില് ഓഫ്സൈറ്റ് പ്രിന്റിങ് മെഷീന് ഓപ്പറേറ്റര്, മത്സ്യഫെഡില് ഓഫീസ് അറ്റന്ഡന്റ് എന്നിവയുടെ ചുരുക്കപ്പട്ടികയും വൈകാതെ പ്രസിദ്ധീകരിക്കും.

അഭിമുഖം മാറ്റി

ഉപതിരഞ്ഞെടുപ്പ് പരിഗണിച്ച്‌ പി.എസ്.സി. ആസ്ഥാന ഓഫീസ്, എറണാകുളം മേഖലാ ഓഫീസ്, പി.എസ്.സി. കൊല്ലം, കോട്ടയം ജില്ലാ ഓഫീസുകള് എന്നിവിടങ്ങളില് വിവിധ തസ്തികകളിലേക്ക് നവംബര് 13ന് നടത്താനിരുന്ന അഭിമുഖങ്ങള് മാറ്റിവെച്ചു.

Latest PSC Notification on Water Authority Milma and Health Department

കെക്സോണില് നിയമനം
കെക്സോണിന്റെ കേന്ദ്ര കാര്യാലയത്തില് അക്കൗണ്ടന്റ് തസ്തികയിലേക്ക് 30,000 രൂപ മാസ വേതന അടിസ്ഥാനത്തില് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം കോം യോഗ്യതയും അഞ്ചു വര്ഷമെങ്കിലും പ്രവര്ത്തി പരിചയം, ടാലി അക്കൗണ്ടിംഗ് സോഫ്റ്റ്വെയറില് പ്രാവീണ്യം എന്നിവയാണ് യോഗ്യത. 50 വയസ് കഴിയാത്ത, കെക്സോണില് പേര് രജിസ്റ്റര് ചെയ്തിട്ടുള്ള വിമുക്തഭടന്മാര്ക്കും അവരുടെ ആശ്രിതര്ക്കും അപേക്ഷിക്കാം. അപേക്ഷകര് വെള്ള പേപ്പറില് എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം kexconkerala2022@gmail.com എന്ന ഇമെയിലില് 2024 ഒക്ടോബര് 25 വൈകുന്നേരം 4 മണിക്കു മുന്പായി അപേക്ഷ സമര്പ്പിക്കേണ്ടതാണ്. കൂടുതല് വിവരങ്ങള്ക്ക്: 0471 – 2320771.

ഹൗസ് കീപ്പിംഗ് സ്റ്റാഫ് അഭിമുഖം 23ന്
സിഡിറ്റിന്റെ എഫ്.എം.എസ്‌എം.വി.ഡി പ്രോജക്ടിന്റെ ഭാഗമായി ഡി.റ്റി.സി സൗത്ത് തിരുവനന്തപുരം ഓഫിസിലേയ്ക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ദിവസ വേതനാടിസ്ഥാനത്തില് നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. പ്രതിദിനം 320 രൂപ വേതനമായി നല്കും. ഒക്ടോബര് 23 രാവിലെ 11.30ന് കുടപ്പനക്കുന്ന് സിവില് സ്റ്റേഷനിലെ ആറാം നിലയിലുളള ആര്.ടി.ഒ (എന്.എസ്) കോണ്ഫറന്സ് ഹാളിലാണ് അഭിമുഖം നടക്കുന്നത്.
സമാന ജോലിയില് രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്ത്ഥികള് ബയോഡാറ്റ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല് രേഖ, സര്ട്ടിഫിക്കറ്റുകള് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് സിഡിറ്റ് രജിസ്ട്രാര് അറിയിച്ചു. കൂടുതല് വിവരങ്ങള്ക്ക് 9562965123

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular