Wednesday, May 21, 2025

പത്താം ക്ലാസ് ഉള്ളവർക്ക് വനിത വികസന കോര്‍പ്പറേഷനില്‍ വാര്‍ഡന്‍, അസിസ്റ്റന്റ് വാര്‍ഡന്‍; ജനുവരി 10ന് മുന്‍പായി അപേക്ഷിക്കണം

കേരള സര്ക്കാരിന് കീഴില് ജോലി നേടാന് അവസരം. കേരള സംസ്ഥാന വനിത വികസന കോര്പ്പറേഷനിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.

വാര്ഡന്, അസിസ്റ്റന്റ് വാര്ഡന് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്ഥികള്ക്ക് അപേക്ഷ നല്കാം. പത്താം ക്ലാസ് മുതല് യോഗ്യതയുള്ളവര്ക്കാണ് അവസരം. അപേക്ഷ നല്കേണ്ട അവസാന തീയതി ജനുവരി 10.

തസ്തിക & ഒഴിവ്

കേരള സംസ്ഥാന വനിത വികസന കോര്പ്പറേഷനില് വാര്ഡന്, അസിസ്റ്റന്റ് വാര്ഡന് റിക്രൂട്ട്മെന്റ്. താല്ക്കാലിക ഒഴിവില് ആകെ ഒഴിവുകള് 10. സ്ത്രീകള്ക്ക് അപേക്ഷിക്കാം.

വാര്ഡന്: പത്തനംതിട്ട 01, മലപ്പുറം 02, കോഴിക്കോട് 01, കാസര്ഗോഡ് 01 ഒഴിവുകള്.

അസിസ്റ്റന്റ് വാര്ഡന്: തിരുവനന്തപുരം എറണാകുളം, കോഴിക്കോട്, കാസര്ഗോഡ് ജില്ലകളിലായി ഓരോ ഒഴിവുകള്.

പ്രായപരിധി

25 മുതല് 55 വയസ് വരെയാണ് പ്രായപരിധി.

യോഗ്യത

വാര്ഡന്

പത്താം ക്ലാസ് അല്ലെങ്കില് തത്തുല്യം. കമ്ബ്യൂട്ടര് പരിജ്ഞാനം വേണം. അംഗീകൃത സ്ഥാപനങ്ങളില് വാര്ഡന് ജോലി ചെയ്ത് മൂന്ന് വര്ഷത്തെ പരിചയം.

അസിസ്റ്റന്റ് വാര്ഡന്

പത്താം ക്ലാസ് അല്ലെങ്കില് തത്തുല്യം. കമ്ബ്യൂട്ടര് പരിജ്ഞാനം വേണം. അംഗീകൃത സ്ഥാപനങ്ങളില് വാര്ഡന് ജോലി ചെയ്ത് ആറ് മാസത്തെ പരിചയം.

ശമ്ബളം

വാര്ഡന് തസ്തികയില് 20,000 രൂപ പ്രതിമാസം.

അസിസ്റ്റന്റ് വാര്ഡന് തസ്തികയില് 15,000 രൂപ പ്രതിമാസം.

അപേക്ഷ

താല്പര്യമുള്ളവര് കേരള സര്ക്കാര് സിഎംഡി വെബ്സൈറ്റ് സന്ദര്ശിച്ച്‌ ജനുവരി 10ന് മുന്പായി ഓണ്ലൈന് അപേക്ഷ നല്കുക. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ/ വിജ്ഞാപനം: CLICK

Warden and Assistant Warden in Womens Development Corporation

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular