Sunday, June 1, 2025

UAE Teaching Jobs: യുഎഇ സര്‍ക്കാരിന് കീഴില്‍ അധ്യാപകരാകാം, വിവിധ വിഷയങ്ങളില്‍ നൂറുകണക്കിന് ഒഴിവ്, ഓഫര്‍ ചെയ്യുന്നത് കനത്ത ശമ്ബളവും ആനുകൂല്യങ്ങളും, ഇപ്പോള്‍ തന്നെ അപേക്ഷിക്കുക

അബൂദബി: വിദേശത്ത് അധ്യാപകരാകാന് താല്പ്പര്യമുള്ളവര് കാത്തിരുന്ന വാര്ത്ത ഇതാ. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം (MOE) വിവിധ വിഷയങ്ങളിലായി നൂറുകണക്കിന് അധ്യാപക ഒഴിവുകളിലേക്കായി അപേക്ഷക്ഷണിച്ചിരിക്കുകയാണ്.

ലഭ്യമായ തസ്തികകളില് ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ബിസിനസ്, ഹെല്ത്ത് സയന്സ്, സയന്സ്, സോഷ്യല് സ്റ്റഡീസ്, ഡ്രാമ, സ്പെഷല് എജുക്കേഷന്, ഇസ്ലാമിക പഠനം, അറബിക്, കെ.ജി ടീച്ചര് (ഇംഗ്ലീഷ്), കെ.ജി ടീച്ചര് (അറബി), കണക്ക്, സയന്സ് (അറബി) തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. ഇംഗ്ലീഷ് പ്രാഥമിക ഭാഷയായിട്ടായിരിക്കും പഠിപ്പിക്കുക. അതിനാല് അപേക്ഷകാര്ക്ക് ഇംഗ്ലീഷില് സംവദിക്കാനുള്ള ശേഷിയുണ്ടായിരിക്കണം. അക്കാഡമിക് അഡൈ്വസര്, ഫീല്ഡ് ടീച്ചര് തുടങ്ങിയ തസ്തികകളിലും ഒഴിവുണ്ട്.
വിശദാംശങ്ങള് താഴെ കൊടുക്കുന്നു.

താഴെ കൊടുത്ത യോഗ്യതകള് പരിഗണിക്കും

  • MOE teaching License
  • B.Ed
  • M.Ed
  • NTS
  • PGCE (QTS not required)
  • PGDE
  • H.D.E
  • H.E.D
  • Delta (Level 5 Diploma)
  • Celta (Masters level)
  • Tesol (Masters level)

അപേക്ഷിക്കേണ്ട രീതി

  1. ഔദ്യോഗിക സൈറ്റ് സന്ദര്ശിക്കുക official careers portal
  2. പോസ്റ്റ് സെലക്‌ട് ചെയ്യുക ‘Apply Now’ ല് ക്ലിക്ക് ചെയ്യുക.
  3. ലോഗിന് ചെയ്യുക, അല്ലെങ്കില് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക
  4. വ്യക്തിഗത വിവരങ്ങള് നല്കുക
  5. സിവി അപ്ലോഡ് ചെയ്യുക
  6. അപ്ലിക്കേഷന് സബ്മിറ്റ് ചെയ്യുക

    താല്പ്പര്യമുള്ള അപേക്ഷകര്ക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക കരിയര് പോര്ട്ടലായ http://careers.ese.gov.ae/en/job-search-results/ വഴി അവരുടെ ഇമെയില് വിലാസമോ ലിങ്ക്ഡ്‌ഇന് അക്കൗണ്ടോ ഉപയോഗിച്ച്‌ ലോഗിന് ചെയ്ത് അപേക്ഷിക്കാം.
    തസ്തികകള്, ഒഴിവ്, യോഗ്യത എന്നിവയെല്ലാം ഈ ലിങ്കില് ലഭ്യമാണ്.

Web: https://careers.ese.gov.ae/en

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular