കേരള സര്ക്കാര് പൊതുമേഖല സ്ഥാപനമായ ഒഡാപെകിന് കീഴില് യു.എ.ഇയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.
പുരുഷന്മാര്ക്കാണ് അപേക്ഷിക്കാനാവുക. ഇലക്‌ട്രിക്കല് സൈറ്റ് എഞ്ചിനീയര്, ഇലക്‌ട്രിക്കല് ക്യൂഎ ക്യൂസി എഞ്ചിനീയര്, ഇലക്‌ട്രിക്കല് സൂപ്പര്വൈസര്/ ഫോര്മാന് എന്നിങ്ങനെയാണ് ഒഴിവുകള്. ഡിസംബര് 5ന് മുന്പായി അയക്കണം.
തസ്തിക & ഒഴിവ്
ഇലക്‌ട്രിക്കല് സൈറ്റ് എഞ്ചിനീയര് തസ്തികയില് 15 ഒഴിവുകളാണുള്ളത്.
ഇലക്‌ട്രിക്കല് ക്യൂഎ ക്യൂസി എഞ്ചിനീയര് തസ്തികയില് 10 ഒഴിവുകളുണ്ട്.
ഇലക്‌ട്രിക്കല് സൂപ്പര്വൈസര്/ ഫോര്മാന് തസ്തികയില് 20 ഒഴിവുകളാണുള്ളത്.
യോഗ്യത
ഇലക്‌ട്രിക്കല് സൈറ്റ് എഞ്ചിനീയര്
ബി.ടെക് അല്ലെങ്കില് തത്തുല്യ സര്ട്ടിഫിക്കറ്റ് യോഗ്യതയുണ്ടായിരിക്കണം. അതോടൊപ്പം ബന്ധപ്പെട്ട മേഖലയില് പ്രവര്ത്തി പരിചയവും.
സ്റ്റാന്ഡേര്ഡ് ഇന്ഡസ്ട്രി പ്രാക്ടീസുകള്ക്ക് അനുസൃതമായി പ്രൊജക്റ്റുകള് നടപ്പിലാക്കുക, ഇലക്‌ട്രിക്കല് ഇന്സ്റ്റാളേഷനുകളുടെ മേല്നോട്ടം വഹിക്കുക, സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, പ്രധാന കരാറുകാരനും കണ്സള്ട്ടന്റ് ഇന്സ്പെക്ഷന് എഞ്ചിനീയര്മാരുമായി പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുക എന്നിവയാണ് ഈ ജോലിയുടെ പ്രധാന ഉത്തരവാദിത്തം. 30 വയസ്സാണ് പ്രായപരിധി.
ഇലക്‌ട്രിക്കല് ക്യുഎ ക്യുസി എഞ്ചിനീയര്
ഒഴിവുകളുടെ എണ്ണം 10. ശമ്ബളം 2500 മുതല് 4500 യുഎഇ ദിര്ഹം വരെ. ദുബായിലെ വാണിജ്യ, റസിഡന്ഷ്യല് ടവര് പ്രോജക്ടുകളിലേക്കാണ് നിയമം. ഇലക്‌ട്രിക്കല് രംഗത്ത് ഗുണമേന്മ ഉറപ്പുനല്കുന്നതിനെക്കുറിച്ചും കണ്ട്രോളിങ് പ്രക്രിയകളെക്കുറിച്ചുമുള്ള ശക്തമായ ധാരണയും ഉദ്യോഗാര്ത്ഥികള്ക്ക് ഉണ്ടായിരിക്കണം. ബി.ടെക് അല്ലെങ്കില് തത്തുല്യ സര്ട്ടിഫിക്കറ്റാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി: 28 വയസ്സില് താഴെ
ഇലക്‌ട്രിക്കല് സൂപ്പര്വൈസര്/ ഫോര്മാന്
ശമ്ബളം 2500 മുതല് 4500 യുഎഇ ദിര്ഹം. അപേക്ഷിക്കുന്നവര്ക്ക് സമാനമായ മേഖലയില് കുറഞ്ഞത് 7 വര്ഷത്തെ പരിചയവും, ഡിപ്ലോമ അല്ലെങ്കില് തത്തുല്യ സര്ട്ടിഫിക്കറ്റും വേണം. പ്രായപരിധി: 35 വയസ്സില് താഴെ
ശമ്ബളം
ജോലി ലഭിച്ചാല് 2500 യു.എ.ഇ ദിര്ഹം മുതല് 4500 യു.എ.ഇ ദിര്ഹം വരെ ശമ്ബളമായി ലഭിക്കും. (57,371 രൂപ മുതല് 10,3268 രൂപ വരെ)
ഇതിന് പുറമെ തിരഞ്ഞെടുക്കപ്പെടുന്നവരുടെ താമസം, ഗതാഗതം, മെഡിക്കല് ഇന്ഷുറന്സ്, രണ്ട് വര്ഷത്തിലൊരിക്കല് വിമാന ടിക്കറ്റ് എന്നിവ കമ്ബനി നല്കും.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്ഥികള് ഒഡാപെകിന്റെ ഒൗദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങളറിയുക. ഡിസംബര് 5ന് മുന്പായി നിങ്ങളുടെ ബയോഡാറ്റ recruit@odepc.in എന്ന ഐഡിയിലേക്ക് മെയില് ചെയ്യുക.
Job in UAE with salary of lakhs Appointment by Government Accommodation and tickets are free