Saturday, June 21, 2025

ഫയര്‍മാന്‍ ട്രെയിനി, സ്റ്റാഫ് നഴ്‌സ്, കേരള ബാങ്ക് ക്ലര്‍ക്ക് ; പി.എസ്.സിയുടെ വമ്ബന്‍ റിക്രൂട്ട്മെന്‍റ് ; പ്ലസ് ടുക്കാര്‍ക്ക് അവസരം

ഫയര്മെന് ട്രെയിനി, ഫയര്മെന് (ഡ്രൈവര്) ട്രെയിനി, സ്റ്റാഫ് നഴ്സ് തുടങ്ങി 40 ഓളം തസ്തികകളിലേക്ക് കേരള പി.എസ്.സി വിജ്ഞാപനം അടുത്ത മാസമെത്തും.

ഡിസംബര് 16ലെ ഗസറ്റില് പുതിയ തസ്തികകള് പപ്രസിദ്ധീകരിക്കാന് പി.എസ്.സി യോഗം അനുമതി നല്കി. ഡിസംബര് 16 മുതല് 2025 ജനുവരി 15 വരെ ഉദ്യോഗാര്ഥികള്ക്ക് ഓണ്ലൈന് അപേക്ഷ നല്കാം.

മെഡിക്കല് കോളജുകളില് സ്റ്റാഫ് നഴ്സ്, ജൂനിയര് പബ്ലിക് ഹെല്ത്ത് നഴ്സ്, ഭൂജല വകുപ്പില് അസിസ്റ്റന്റ് എഞ്ചിനീയര്, ജൂനിയര് ജിയോഫിസിസ്റ്റ് തുടങ്ങിയവയും വിജ്ഞാപനങ്ങളുടെ കൂട്ടത്തിലുണ്ട്. ജില്ലാതലത്തില് ഹൈസ്കൂള് ടീച്ചര് (സംസ്കൃതം) വിജ്ഞാപനവും പ്രസിദ്ധീകരിക്കും.

കേരള ബാങ്കില് ക്ലര്ക്ക്/ കാഷ്യര്, ഓഫീസ് അറ്റന്ഡന്റ് തസ്തികകള്ക്ക് സാധ്യതപട്ടിക തയ്യാറാക്കാനും യോഗം നിര്ദേശിച്ചു. മെഡിക്കല് കോളജില് തിയേറ്റര് ടെക്നീഷ്യന്, ഹൗസിങ് ബോര്ഡില് അസിസ്റ്റന്റ് തസ്തികകള്ക്കും സാധ്യതപട്ടിക തയ്യാറാക്കും. വ്യവസായ വാണിജ്യ വകുപ്പില് അസിസ്റ്റന്റ് ഡയറക്ടര്ക്ക് ചുരുക്കപ്പട്ടികയും, കൃഷിവകുപ്പില് മെക്കാനിക് റാങ്ക് പട്ടികയും പ്രസിദ്ധീകരിക്കും.

Fireman Trainee Staff Nurse Kerala Bank Clerk Massive recruitment of PSC Opportunity for plus twos

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular