Thursday, November 21, 2024

യുഎഇയില്‍ പേഴ്സണല്‍ അസിസ്റ്റന്റ്, ശമ്ബളം ലക്ഷങ്ങള്‍ വിവിധ ജോലി ഒഴിവുകള്‍

ലക്ഷങ്ങള്‍ ശമ്ബളമുള്ള ജോലി ഓഫറുമായി ദുബായില്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന കണ്‍സള്‍ട്ടിങ് ഏജന്‍സി. യു എ ഇയിലെ സമ്ബന്നരായ കുടുംബങ്ങളിലേക്ക് ഹൗസ് മാനേജർമാരെയും വളർത്തുമൃഗങ്ങളെ നോക്കുന്നുവരേയുമാണ് കമ്ബനി തേടുന്നത്. ഡയറ്റ് ഉള്‍പ്പെടേയുള്ള കാര്യങ്ങള്‍ നോക്കുന്ന പരിശീലകരേയും ആവശ്യമുണ്ട്. അബുദാബിയില്‍ പ്രൈവറ്റ് പേഴ്‌സണല്‍ അസിസ്റ്റൻ്റ് ജോലി ഒഴിവിളിക്കും ഇപ്പോള്‍ അപേക്ഷിക്കാം

ചില ജോലികള്‍ക്ക് 45000 ദിർഹം വരെ പ്രതിഫലം ലഭിക്കും. അതായത് മാസം പത്ത് ലക്ഷം വരെ ഇന്ത്യന്‍ രൂപയായിരിക്കും ശമ്ബളം. സ്വാകാര്യത ഉറപ്പ് വരുത്തേണ്ടതിനാല്‍ ജോലി സംബന്ധിച്ച എല്ലാകാര്യങ്ങളും കമ്ബനി പുറത്ത് വിടുന്നില്ല. മാമാ കണ്‍സള്‍ട്ടൻസിയുടെ സ്ഥാപകയായ ലിൻസെ കില്‍ബെയ്നാണ് തൻ്റെ സ്ഥാപനം റിക്രൂട്ട് ചെയ്യുന്ന ചില ജോലികളെ കുറിച്ച്‌ വിശദീകരിച്ചത്.

കമ്ബനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വീട്ടുജോലിക്കാർ, മെറ്റേണിറ്റി നഴ്‌സുമാർ, ഗവർണസ്, ബട്ട്‌ലർമാർ, ഷെഫുകള്‍, ഹൗസ് മാനേജർമാർ എന്നിവരിലാണ്. അടുത്തിടെ വളർത്തു മൃഗങ്ങളെ നോക്കുന്നവർ, അവയെ പരിശീലിപ്പിക്കുന്നവർ എന്നിവർക്ക് വേണ്ടിയുള്ള ആവശ്യങ്ങള്‍ വർധിച്ചിട്ടുണ്ട്” എന്നും ലിൻസെ കില്‍ബെയെ പറഞ്ഞു.

മിഡില്‍ ഈസ്റ്റിലെയും ലോകമെമ്ബാടുമുള്ള ഉയർന്ന വരുമാനമുള്ള വ്യക്തികള്‍ക്കും (HNWI) സമ്ബന്നരായ കുടുംബങ്ങള്‍ക്കും ഉചിതരായ ജോലിക്കാരെ കണ്ടെത്തി നല്‍കുന്നത്തില്‍ ശ്രദ്ധേയമായ സ്ഥാപനങ്ങളില്‍ ഒന്നാണ് മാമാ കണ്‍സള്‍ട്ടൻസി. ഈ ജോലികള്‍ക്കുള്ള ശമ്ബളം ജോലിയുടെ സ്ഥലത്തെയും സ്വഭാവത്തെയും അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നുവെന്നും സ്ഥാപനത്തിന്റെ അധികൃതർ വ്യക്തമാക്കുന്നു.

കുട്ടികളെ നോക്കുന്നവർക്ക് പ്രതിമാസം 20000 ദിർഹം മുതല്‍ പ്രതിമാസം 30000 ദിർഹം വരെയാണ് ശമ്ബളം, ഹൗസ്, എസ്റ്റേറ്റ് മാനേജർമാർ എന്നിവർക്ക് സാധാരണയായി ഉയർന്ന ശമ്ബളം ലഭിക്കും. റോള്‍, ജോലിയുടെ വ്യാപ്തി, സ്ഥാനം എന്നിവയെ ആശ്രയിച്ച്‌ 30,000 ദിർഹം മുതല്‍ 45,000 ദിർഹം വരെ ശമ്ബളം ആവശ്യപ്പെടാം. ഉദാഹരണത്തിന്, സൗദിയില്‍, തൊഴിലുടമകള്‍ സാധാരണയായി വളരെ ഉദാരമതികളാണ്. ഉയർന്ന വിദ്യാഭ്യാസമുള്ള, മികച്ച പരിശീലനം നേടിയ പ്രൊഫഷണലുകള്‍ക്ക് വേണ്ടി എത്രയും തുക ചിലവഴിക്കാന്‍ അവർ തയ്യാറാണ്” അതുകൊണ്ടു തന്നെ സൗദിയില്‍ ഇത്തരം ജോലികള്‍ക്ക് നല്ല ഡിമാൻഡും ശമ്ബളവും ഉണ്ട്

സമ്ബന്നരായ കുടുംബങ്ങളിലേക്ക് ആളുകളെ നിയമിക്കുമ്ബോള്‍ കമ്ബനി നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന് സ്വകാര്യതയും വിവേചനാധികാരവും ഉറപ്പാക്കുകയാണ് . എല്ലാ ജോലികളും പരസ്യപ്പെടുത്താനാകില്ല . ഇത്തരം ജോലികള്‍ക്കായി കമ്ബനി നേരിട്ടാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് .

യു എ ഇക്ക് സവിശേഷമായ ഒരു ഗാർഹിക തൊഴിലാളി ലാൻഡ്‌സ്‌കേപ്പ് ഉണ്ട്. നിർദ്ദിഷ്‌ട ഔപചാരിക യോഗ്യതകളും അനുഭവപരിചയവുമുള്ള ഒരു പ്രൊഫഷണലിനെ കണ്ടെത്തുക എന്നത് വളരെയേറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഉദാഹരണത്തിന്, യു എ ഇയിലെ ഒരു നാനിയുടെ ചുമതലകള്‍ യൂറോപ്പിലെ ഒരു നാനിയില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അബുദാബിയില്‍ പ്രൈവറ്റ് പേഴ്‌സണല്‍ അസിസ്റ്റൻ്റ് ജോലി ഒഴിവുണ്ട് ..അബുദാബിയിലെ ഒരു വിഐപി ക്ലയൻ്റ് വ്യക്തിപരവും ബിസിനസ്സ് കാര്യങ്ങളുടെ വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി പ്രൈവറ്റ് പേഴ്‌സണല്‍ അസിസ്റ്റൻ്റ് നെ നിയമിക്കുന്നു .. കുടുംബകാര്യങ്ങള്‍, ഒന്നിലധികം ബിസിനസ്സ് താല്‍പ്പര്യങ്ങള്‍, ജീവകാരുണ്യ പ്രവർത്തനങ്ങള്‍ എന്നിവഎല്ലാം കൈകാര്യം ചെയ്യേണ്ടതുണ്ട് . കൂടാതെ യാത്ര ചെയ്യാനും വ്യത്യസ്ത സമയങ്ങളില്‍ ജോലിചെയ്യാനുമുള്ള സന്നദ്ധത ഉണ്ടായിരിക്കണം .ഫ്ലൈറ്റുകളും താമസ സൗകര്യങ്ങളും വിശദമായ യാത്രാപരിപാടികളും ഉള്‍പ്പെടെ എല്ലാ യാത്രാ ക്രമീകരണങ്ങളും ചെയ്തു കൊടുക്കണം

ഇമെയിലുകള്‍, ഫോണ്‍ കോളുകള്‍, പ്രധാന പങ്കാളികളുമായുള്ള കത്തിടപാടുകള്‍, ഫാമിലി ലോജിസ്റ്റിക്സ്, ഇവൻ്റുകള്‍ ആസൂത്രണം ചെയ്യല്‍, ആവശ്യാനുസരണം ഗാർഹിക ജീവനക്കാരെ നിയന്ത്രിക്കല്‍ ,ഡോക്യുമെൻ്റുകള്‍ തയ്യാറാക്കി, മീറ്റിംഗുകള്‍ ഷെഡ്യൂള്‍ ചെയ്തും, വിവിധ ബിസിനസ്സ് പങ്കാളികളുമായി ആശയവിനിമയം നടത്തുന്നതുമെല്ലാം പേഴ്സണല്‍ അസ്സിസ്റ്റന്റിന്റെ ജോലി ആണ്

മികച്ച ഓർഗനൈസേഷണല്‍, ടൈം മാനേജ്മെൻ്റ് കഴിവുകള്‍, ഫലപ്രദമായി മുൻഗണന നല്‍കാനുള്ള കഴിവ് എന്നിവ ആവശ്യമാണ് . മികച്ച ശമ്ബളത്തിന് പുറമെ ആരോഗ്യ ഇൻഷുറൻസ്, യാത്രാ അലവൻസുകള്‍ എന്നിവയുള്‍പ്പെടെയുള്ള ധാരാളം ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കും .

താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ വിശദമായ CV ഇവിടെ സമർപ്പിക്കണം: https://recruitcrm.io/apply/17180114775440063221UGY

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular