പ്രസാര്‍ ഭാരതിയില്‍ വിവിധ തസ്തികകളില്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. ബ്യൂട്ടീഷന്/ ഹെയര്‍ഡ്രസര്‍, സോഷ്യല്‍ മീഡിയ അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം നടക്കുന്നത്.
അസൈമെന്റ് അടിസ്ഥാനത്തിലാണ് ജോലിക്കാരെ നിയമിക്കുന്നത്. നൈപുണ്യ പരീക്ഷ, എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും നിയമനം നടക്കുക. നവംബര്‍ 29 നാണ് ലാസ്റ്റ് ഡേറ്റ്.
തസ്തിക & ഒഴിവ്
പ്രസാര്‍ ഭാരതിയില്‍ ബ്യൂട്ടീഷന്/ ഹെയര്‍ ഡ്രസര്‍, സോഷ്യല്‍ മീഡിയ അസിസ്റ്റന്റ് നിയമനം. അസൈമെന്റ് അടിസ്ഥാനത്തിലാണ് ജോലി.
പ്രായപരിധി
21 വയസ് മുതല്‍ 40 വയസ് വരെയാണ് പ്രായപരിധി.
ശമ്ബളം
ജോലി ലഭിച്ചാല്‍ 2000 രൂപമുതല്‍ 3000 രൂപയ്ക്ക് ഇടയില്‍ ഓരോ അസൈമെന്റിനും ശമ്ബളം ലഭിക്കും. ഒരു മാസത്തില്‍ പരമാവധി ഏഴ് അസൈമെന്റുഖളും ഒരു വര്‍ഷത്തില്‍ 84 അസൈമെന്റുകളും ആയിരിക്കും ഉണ്ടായിരിക്കുക.
യോഗ്യത
ബ്യൂട്ടീഷന്/ ഹെയര്‍ഡ്രസര്‍
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് മേക്കപ്പ്/ ബ്യൂട്ടി കോഴ്സില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മേക്കപ്പ് വിഭാഗത്തില്‍ പ്രൊഫഷണല്‍ പാര്‍ലര്‍/ ടിവി/ ഡിജിറ്റല്‍ പ്രോഗ്രാമില്‍ ജോലി ചെയ്തുള്ള രണ്ട് വര്‍ഷത്തെ എക്സ്പീരിയന്‍സ്.
സോഷ്യല്‍ മീഡിയ അസിസ്റ്റന്റ്
പ്ലസ് ടു യോഗ്യതയുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് / സോഷ്യല്‍ മീഡിയയില്‍ ബിരുദം / ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് / സോഷ്യല്‍ മീഡിയയില്‍ ആറ് മാസത്തെ പരിചയവും വെബ്സൈറ്റ് ഡിസൈനില്‍ സര്‍ട്ടിഫിക്കേഷനും ഉണ്ടായിരിക്കുന്നത് അഭികാമ്യം.
മുകളിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന താല്‍പ്പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി നിന്ന് അപേക്ഷിക്കാം; അപേക്ഷാ ഫോം പൂരിപ്പിച്ച് അതിന്റെ പ്രിന്റൗട്ട് എടുത്ത് hiring.ddbangla@gmail.com എന്ന ഇമെയിലിലോ താഴെ നല്‍കിയിരിക്കുന്ന വിലാസത്തിലേക്ക് തപാല്‍ വഴിയോ അയയ്ക്കാം. നവംബര്‍ 29 വൈകുന്നേരം അഞ്ച് മണി വരെ മാത്രമെ അപേക്ഷ സ്വീകരിക്കൂ.
വിലാസം
To, Program Head, Doordarshan Cetnre, Kolkata 18/3, Uday Shankar Sarani, Golf Green, Kolkata 700095
Social Media Assistant at Prasar Bharti Age limit up to 40 years Apply by November 29