ഇസ്‌ലാമിലെ കർമ്മശാസ്ത്രസരണികളാണ് മദ്‌ഹബുകൾ. (അറബിക്: مذهب ) വളരെയേറെ മദ്‌ഹബുകൾ ഇസ്‌ലാമിക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഈ പദം കൊണ്ട് സാധാരണ വിവക്ഷിക്കാറുള്ളത് പ്രധാനപ്പെട്ട നാല് മദ്‌ഹബുകളെയാണ്:
- ഹനഫി മദ്‌ഹബ് – സ്ഥാപകൻ അബൂ ഹനീഫ
- മാലികി മദ്‌ഹബ് – സ്ഥാപകൻ മാലികിബ്നു അനസ്
- ശാഫി’ഈ മദ്‌ഹബ് – സ്ഥാപകൻ മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ
- ഹമ്പലി മദ്‌ഹബ് – സ്ഥാപകൻ അഹ്‌മദിബ്‌നു ഹമ്പൽ
ലോകത്ത് പ്രചാരത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മദ്ഹബ് ശാഫിഈ മദ്ഹബ് ആണ്.
ശാഫിഈ മദ്ഹബിലെ അമ്പതിൽ പരം കിതാബുകൾ ഒറ്റ ക്ലിക്കിൽ ഓൺലൈനായി തന്നെ ഇനിമുതൽ ഉപയോഗിക്കാൻ സാധിക്കും. ഡൗൺലോഡ് ചെയ്തു നിങ്ങളുടെ ഫോണിന്റെ സ്റ്റോറേജ് ഫുൾ ആകേണ്ടതില്ല. ഡൗൺലോഡ് ചെയ്യാതെ തന്നെ റീഡ് ചെയ്യാം… അതിനായി നിങ്ങൾ ഒരു വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്. അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉപയോഗിക്കേണ്ട രീതി
1 വെബ്സൈറ്റ് സന്ദർശിക്കുക
2 സൈറ്റിൽ ടേബിൾ രൂപത്തിൽ കിതാബുകളും വാള്യങ്ങളും രചയിതാവിന്റെ പേരും കാണാം. അവിടെ
നിങ്ങൾക്ക് വേണ്ട കിതാബിൽ ക്ലിക്ക് ചെയ്യുക.
3 അപ്പോൾ കിതാബിന്റെ ഒന്നാംപേജിൽ കയറും, മുകളിൽ സെർച്ച് ബാർ ഉണ്ട് നമുക്ക് ആവശ്യമുള്ള പദങ്ങൾ അവിടെ അടിച്ചു സെർച്ച് ചെയ്യാം.
4 അടുത്ത പേജിലേക്ക് പോകാൻ بعدي എന്നും, തൊട്ടുമുന്നത്തെ പേജിലേക്ക്قبلي എന്നും താഴെയും മുകളിലും കാണാം ആവശ്യമെങ്കിൽ അവിടെ ക്ലിക്ക് ചെയ്യുക.
5 വാള്യം മാറ്റി കൊടുക്കാനുള്ള ഓപ്ഷനും മുകളിലെ ബാറിൽ തന്നെയുണ്ട്.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക