109 തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങി കേരള പി.എസ്.സി ഡിസംബര് 31ന്റെ ഗസറ്റില് പുതിയ വിജ്ഞാപനമെത്തും.
ജനുവരി 29 വരെയാണ് അപേക്ഷിക്കാനാവുക. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഹയര് സെക്കണ്ടറി ടീച്ചര്, വനിത കോണ്സ്റ്റബിള്, എല്ഡിവി, എച്ച്‌ഡിവി ഡ്രൈവര് തസ്തികകളും ഇക്കുറിയുണ്ടാവും.
മാത്രമല്ല, തദ്ദേശ സ്വയംഭരണവകുപ്പില് അസിസ്റ്റന്റ് എന്ജിനിയര്, ഡ്രാഫ്റ്റ്സ്മാന്/ ഓവര്സിയര്, മരാമത്ത് വകുപ്പില് എന്ജിനിയറിങ് അസിസ്റ്റന്റ്, വനിതാ പോലീസ് കോണ്സ്റ്റബിള്, ഇന്ത്യ റിസര്വ് ബറ്റാലിയനില് കോണ്സ്റ്റബിള്, കമ്ബനി/ബോര്ഡ്/കോര്പ്പറേഷനില് കോണ്ഫിഡന്ഷ്യല് അസിസ്റ്റന്റ്, വിവിധ വകുപ്പുകളില് എല്.ഡി.വി./എച്ച്.ഡി.വി. ഡ്രൈവര് തുടങ്ങിയ തസ്തികളിലാണ് വിജ്ഞാപനം തയ്യാറായിട്ടുള്ളത്.
വിജ്ഞാപനത്തിന്റെ വിശദാംശങ്ങള് പിഎസ് സി വെബൈസൈറ്റില് ലഭ്യമാണ്.https://thulasi.psc.kerala.gov.in/thulasi/