Saturday, May 31, 2025

പട്ടികജാതി വികസന വകുപ്പില്‍ 300 ഒഴിവുകള്‍; ഇന്നും കൂടി അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ അക്രഡിറ്റഡ് എൻജിനീയർ/ഓവർസിയർ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.ജില്ലകളിലെ വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ, പഞ്ചായത്ത് ഓഫിസുകളിലായി 300 ഒഴിവുണ്ട്.

ഒരു വർഷമാണു പരിശീലനം.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവർക്കാണ് അവസരം. 20 വരെ അപേക്ഷിക്കാം.

വെബ്സൈറ്റ്: http://www.scdd.kerala.gov.in. ഫോണ്‍: 04712737100.

യോഗ്യത: സിവില്‍ എൻജിനീയറിങ്ങില്‍ ബി.ടെക്/ഡിപ്ലോമ/ഐ.ടി.ഐ.
മുൻ വർഷങ്ങളില്‍ പരിശീലനം നേടിയവർ അപേക്ഷിക്കേണ്ടതില്ല.
പ്രായം: 21- 35. ഓണറേറിയം: 18,000.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫിസുകളില്‍ സമർപ്പിക്കണം.
കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.

300 vacancies in Scheduled Caste Development Department Applications can be made till May 20

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular