Sunday, June 1, 2025

Teaching Jobs in Saudi: സഊദിയില്‍ നൂറുകണക്കിന് അധ്യാപക ഒഴിവുകള്‍, സ്ത്രീകള്‍ക്ക് അവസരം; ഇനി മൂന്ന് ദിവസം മാത്രം.

റിയാദ്: സഊദി അറേബ്യയിലെ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴില് അധ്യാപകരായി ജോലി ചെയ്യാന് അവസരംയ വരാനിരിക്കുന്ന (2025- 26) അധ്യയന വര്ഷത്തേക്കുള്ള 10,494 അധ്യാപക തസ്തികകളിലേക്കുള്ള ഒഴിവുകള് ആണ് പ്രഖ്യാപിച്ചത്.

മാനവ വിഭവശേഷി മാനേജ്മെന്റിനായി സ്ഥാപിച്ച എക്സിക്യൂട്ടീവ് ചട്ടങ്ങള് പാലിച്ച്‌ നിയമനങ്ങളിലേക്ക് ഇന്ത്യയില്നിന്നുള്ളവര്ക്കും അപേക്ഷിക്കാം. രാജ്യത്തുടനീളമുള്ള എല്ലാ പൊതു വിദ്യാഭ്യാസ വകുപ്പുകളിലുമുള്ള സ്റ്റാഫിംഗ് ആവശ്യങ്ങള് നിറവേറ്റുന്നതിനുള്ളശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്നു മന്ത്രാലയം അറിയിച്ചു. സ്ത്രീകള്ക്കും പുരുഷന്മാര്ക്കും ഒഴിവുകളുണ്ടെങ്കിലും പുരുഷന്മാരായ അപേക്ഷകര്ക്കുള്ള സമയപരിധി കഴിഞ്ഞിട്ടുണ്ട്.

മാര്ച്ച്‌ ഏഴുമുതലാണ് അപേക്ഷിക്കാനുള്ള സമയം തുടങ്ങിയതെങ്കിലും പുരുഷ അപേക്ഷകര്ക്ക് ഈ മാസം 12 വരെ അപേക്ഷിക്കാന് കഴിയുമായിരുന്നുള്ളൂ. സ്ത്രീ അപേക്ഷകര്ക്ക് മാര്ച്ച്‌ 19 വരെ അപേക്ഷിക്കാം.

യോഗ്യത/ മാനദണ്ഡം

മുന് അറിയിപ്പുകളില് നിന്നുള്ള സൂചന അനുസരിച്ച്‌ താഴെപറയും പ്രകാരമാണ് യോഗ്യത എന്നാണ് മനസ്സിലാകുന്നത്.

* അപേക്ഷകര്ക്ക് അധ്യാപന, വിദ്യാഭ്യാസരംഗത്ത് ജോലി പരിചയം വേണം.

* ശാരീരികക്ഷമതയുള്ളവരാകണം.

* ഉദ്യോഗാര്ഥിക്ക് സ്പെഷ്യാലിറ്റി വിഷയത്തില് കുറഞ്ഞത് ബാച്ചിലേഴ്സ് ബിരുദം ഉണ്ടായിരിക്കണം.

* പ്രായം 30 വയസ്സിനും 55 വയസ്സിനും ഇടയില് ആയിരിക്കണം.

വിഷയങ്ങള്:

പുതിയ അറിയിപ്പില് സബ്ജെക്‌ട് മെന്ഷന് ചെയ്തിട്ടില്ലെങ്കിലും നേരത്തേ വന്ന അറിയിപ്പ് അനുസരിച്ച്‌ താഴെയുള്ള വിഷയങ്ങളിലേക്ക് ആണ് ടീച്ചേഴ്സിനെ വേണ്ടത്.

Islamic education, Chemitsry, Mathematics, English, Computer science, Biology, Physics, Social studies, Arabic എന്നീ വിഷയങ്ങള് പഠിപ്പിക്കാനാണ് അധ്യാപകരെ തേടുന്നത്.

ഏങ്ങനെ അപേക്ഷിക്കണം?
സഊദി അറേബ്യയുടെ ഔദ്യോഗിക ഓണ്ലൈന് ദേശീയ തൊഴില് പ്ലാറ്റ്ഫോമായ ജദാറത്ത് വഴി ആണ് നിയമന പ്രക്രിയ നടത്തുന്നത്. അതിനാല് ജദാറത്ത് വഴിയാണ് അപേക്ഷിക്കേണ്ടത്.

ലിങ്ക്:https://jadarat.sa/Jadarat/AboutUs

നിയമന പ്രക്രിയ

അപേക്ഷകരില്നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക മാര്ച്ച്‌ 23 (റംസാന് 23) ന് തന്നെ വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിക്കും. പിന്നാലെ അഭിമുഖങ്ങളും രേഖ പരിശോധനാ സെഷനുകളും തുടങ്ങും. ഏപ്രില് 29 (1 ദു അല് ഖിദ്‌അ 1446) ന് ആകും ഇവ നടത്തുക. ഇതിന്റെ വേദികള് അപേക്ഷകരെ അറിയിക്കും.

ഉദ്യോഗാര്ത്ഥികളുടെ അന്തിമ തിരഞ്ഞെടുപ്പ് ജൂലൈ 27 ന് ആയിരിക്കും നടക്കുക.

തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഉദ്യോഗാര്ത്ഥികളും നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് എഡ്യൂക്കേഷണല് പ്രൊഫഷണല് ഡെവലപ്മെന്റ് സംഘടിപ്പിക്കുന്ന ട്രെയിനിംഗ് സെഷനില് പങ്കെടുക്കണം. ട്രെയിനിംഗ് പൂര്ത്തിയാക്കുന്നവരെ വിവിധ സ്കൂളുകളില് അവരുടെ യോഗ്യതക്ക് അനുസരിച്ച്‌ നിയമിക്കും.

Saudi Minitsry of Human Resources has announced vacancies for 10,494 teaching positions for the upcoming academic year. The recruitment process is in accordance with the executive regulations established for human resource management. Candidates from India can apply. The minitsry said that this initiative is part of an effort to meet the staffing needs of all public education departments across the coutnry.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular