കേരളത്തില്‍ നിന്ന് വീണ്ടും സഊദി അറേബ്യയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നു. കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന് കീഴില്‍ സഊദിയിലെ ആരോഗ്യ മന്ത്രാലയത്തിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്.
സ്റ്റാഫ് നഴ്സിങ് പോസ്റ്റുകളിലേക്ക് മുസ് ലിം വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിശദവിവരങ്ങള്‍ വായിക്കാം,
തസ്തിക & ഒഴിവ്
തനിലവില് ബി.എം.ടി, കാര്‍ഡിയാക്, കിഡ്നി ട്രാന്‍സ്പ്ലാന്റ്, ന്യൂറോ സര്‍ജറി, ഓങ്കോളജി, ഓപ്പറേറ്റിങ് റൂം (ഒആര്‍), ഒ.ആര് കാര്‍ഡിയാക്, ഒആര്‍ ന്യൂറോ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായാണ് ഒഴിവുകളുള്ളത്.
യോഗ്യത
നഴ്സിങ്ങില്‍ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി ഉണ്ടായിരിക്കണം. കൂടാതെ സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. സഊദി കമ്മീഷന് ഫോര്‍ ഹെല്‍ത്ത് സ്പെഷ്യലിസ്റ്റുകളില്‍ നിന്നുള്ള പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ (മുമാരിസ് + വഴി) യോഗ്യയതയും വേണം.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി, വിദ്യാഭ്യാസ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ട് എന്നിവ സഹിതം നോര്‍ക്ക വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. ഒക്ടോബര്‍ 24 ആണ് അവസാന തീയതി.
അപേക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ 28 ന് അഭിമുഖം നടക്കും. അപേക്ഷകര്‍ മുന്‍പ് എസ്.എ.എം.ആര് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാവരുത്. ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള സാധുതയുള്ള പാസ്പോര്‍ട്ട് ആവശ്യമാണ്. സംശയങ്ങള്‍ക്ക് 18004253939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നുംമിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
Website: http://www.norkaroots.org http://www.nifl.norkaroots.org
Norcas recruitment to Saudi Opportunity for men Interview in Kochi