ക രള സര്ക്കാര് പൊതുമേഖല സ്ഥാപനമായ ഒഡാപെക് മുഖേന സഊദി അറേബ്യയിലേക്ക് പുതിയ റിക്രൂട്ട്മെന്റ്. വിവിധ ഡിപ്പാര്ട്ടുമെന്റുകളില് ടെക്നീഷ്യന്മാരെയാണ് നിയമിക്കുന്നത്.
38 ഒഴിവുകളിലേക്ക് പൂര്ണ്ണമായും സൗജന്യമായാണ് നിയമനം. 25നും 35 നുമിടയില് പ്രായമുള്ള പുരുഷന്മാര്ക്ക് അപേക്ഷിക്കാം. 2 വര്ഷത്തേക്കുള്ള കരാര് നിയമനമാണ് നടത്തുന്നത്.
തസ്തികകള്,
- എച്ച് വി എസി ടെക്നിഷ്യന് ആര് എഫ് & എസി
യോഗ്യത: രണ്ടു വര്ഷത്തെ എന് സി വി ടി/ എച്ച് വി എ സി/മെക്കാനിക്കല് ഡിപ്ലോമ. 3-5 വര്ഷത്തെ പ്രവര്ത്തി പരിചയം. ശമ്ബളം 2000 3200 സഊദി റിയാല്.
2. എച്ച് വി എസി ടെസ്റ്റിങ് ആന്ഡ് കമ്മിഷനിങ് ടെക്നിഷ്യന്
യോഗ്യത:രണ്ടു വര്ഷത്തെ എന് സി വി ടി/എച്ച് വി എ സി/ മെക്കാനിക്കല് ഡിപ്ലോമ, 2-3 വര്ഷത്തെ പ്രവൃത്തി പരിചയം. ശമ്ബളം 1000-1800 സഊദി റിയാല്.
3. ഇലക്‌ട്രിഷ്യന് എച്ച്‌ടി പാനല് ബോര്ഡ് വയറിങ്, ടെസ്റ്റിങ് ആന്ഡ് കമ്മിഷനിങ് ടെക്നിഷ്യന്സ്
യോഗ്യത: എന് സി വി ടി/ഡിപ്ലോമ ഇന് ഇല ക്‌ട്രിക്കല്/ഇലക്‌ട്രിക്കല് & ഇലക്‌ട്രോണിക്സ്, 3-5 വര്ഷ പരിചയം. ശമ്ബളം 1500- 2500 സൗദി റിയാല്.
4. ഇ എ ല്വി ടെക്നിഷ്യന്ബി എം എസ്, ഫയര് അലാറം, സി സി ടി വി, ആക്സസ് കണ്ട്രോള്
യോഗ്യത: എന് സി വി ടി/ഡിപ്ലോമ ഇന് ഇലക്‌ട്രിക്കല്/ഇല ക്‌ട്രോണിക്സ്/ഇന്സ്ട്രുമെന്റേഷന്, 3-5 വര്ഷ പരിചയം. ശമ്ബളം 1200-2200 സഊദി റിയാല്.
5. ഡിജി സൂപ്പര്വൈസര്
യോഗ്യത: ഡിപ്ലോമ/ബി ഇ ഇന് മെക്കാനിക്കല്/ഓട്ടമൊബീല് എന്ജിനീയറിങ്, 5-10 വര്ഷ പരിചയം. 4500-6000 സൗദി റിയാല് ശമ്ബളം.
6. ഡിജി മെക്കാനിക് കം ഓപ്പറേറ്റര്
യോഗ്യത: രണ്ടു വര്ഷ എന് സി വി ടി/ ഡിപ്ലോമ ഇന് മെക്കാനിക്കല്/ഓട്ടോ മൊബീല് എന്ജിനീയറിങ്, 5 -10 വര്ഷത്തെ പ്രവര്ത്തി പരിചയം. ശമ്ബളം 4500-6000 റിയാല്.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്ഥികള് ബയോഡേറ്റ, സര്ട്ടിഫിക്കറ്റുകള്, തൊഴില് പരിചയം, പാസ്പോര്ട്ട് എന്നിവയുടെ പകര്പ്പുകള് recruit@odepc.in എന്ന ഇമെയിലില് അയയ്ക്കണം. താമസം, ടിക്കറ്റ്, വീസ, എന്നിവ ഫ്രീയാണ്. അവസാന തിയതി സെപ്തംബര് 7. കൂടുതല് വിവരങ്ങള്ക്ക് 04712329440/41/42/45, http://www.odepc.kerala.gov.in