Wednesday, May 21, 2025

ഏഴാം ക്ലാസ് ഉണ്ടോ സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല..ഉടൻ നിയമനം…

ഏഴാം ക്‌ളാസ് യോഗ്യത ഉള്ളവർക്ക്മു തല്‍ അധ്യാപക ഒഴിവിലേയ്ക്കും നഴ്‌സിങ് കോളേജില്‍ ട്യൂട്ടര്‍ ഒഴിവിക്കും അപേക്ഷിക്കാനുള്ള അവസരങ്ങള്‍ ആണ് ഇന്നത്തെ തൊഴിലവസരത്തില്‍

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ നിയമനം നടക്കുന്നു. ലാബ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ് പോസ്റ്റുകളിലാണ് താത്ക്കാലിക നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ചുവടെ നല്‍കിയ ജോലി യോഗ്യത ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ ചുവടെ,

തസ്തിക& യോഗ്യത

ലാബ് അസിസ്റ്റന്റ്

വി.എച്ച്‌.എസ്.ഇ, ഡി. എം.എല്‍.ടി/ എം. എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.

ക്ലീനിങ് സ്റ്റാഫ്

ഏഴാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ

താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 9 ന് രാവിലെ 10 ന് അപേക്ഷ, ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിന് എത്തണം. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 9048086227, 04935296562

അധ്യാപക നിയമനം

മാനന്തവാടി മേരി മാതാ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ ഫിസിക്‌സ് വിഷയത്തില്‍ താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 7ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാവുക. കോഴി ക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന.

നഴ്‌സിങ് കോളേജില്‍ ട്യൂട്ടര്‍

വയനാട് സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് ട്യൂട്ടര്‍ തസ്തിയില്‍ താത്ക്കാലിക നിയമനം നടത്തുന്നു.

എം.എസ്.എസി നഴ്‌സിങ് യോഗ്യതയും കെ.എന്‍.എം.സി രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കിന്റെ അസലുമായി സെപ്റ്റംബര്‍ ഏഴിന് രാവിലെ 10:30 ന് വയനാട് സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

ഫോണ്‍ 04935 246434

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular