Tuesday, July 1, 2025

സൗദി ആരോഗ്യ മന്ത്രാലയത്തില്‍ ജോലി നേടാം; കേരള സര്‍ക്കാര്‍ മുഖേന നിയമനം; ആഗസ്റ്റ് 9നകം അപേക്ഷിക്കണം

കേരള സര്ക്കാര് സ്ഥാപനമായ നോര്ക്ക റൂട്ട്സ് മുഖേന നിരവധി തൊഴിലവസരങ്ങളാണ് റിപ്പോര്ട്ട് ചെയ്യുന്നത്. ഇപ്പോഴിതാ സൗദി അറേബ്യയിലേക്ക് ആരോഗ്യ മന്ത്രാലയത്തിന് കീഴിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്.

കൂടുതല് വിവരങ്ങള് താഴെ,

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തില് കിങ് ഫഹദ് മെഡിക്കല് സിറ്റിയില് (KFMC) സ്പോര്ട്സ് മെഡിസിന് കണ്സള്ട്ടന്റ്/സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ ഒഴിവിലേക്ക് നോര്ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. അമേരിക്കന്/കനേഡിയന് ബോര്ഡിന്റെ ഫെലോഷിപ്പ്, CCT/CCST അല്ലെങ്കില് തത്തുല്യ യോഗ്യതയും സ്പെഷ്യാലിറ്റിയില് കുറഞ്ഞത് മൂന്നു വര്ഷത്തെ പ്രവൃത്തിപരിചയമുളളവര്ക്ക് അപേക്ഷിക്കാം.

പ്രായപരിധി 55 വയസ്സ്. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്ട്ട് എന്നിവയുടെ പകര്പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇമെയില് ഐ.ഡിയിലേയ്ക്ക് 2024 ആഗസ്റ്റ് 09 രാവിലെ 11 മണിക്കകം അപേക്ഷ നല്കണമെന്ന് നോര്ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് അജിത് കോളശ്ശേരി അറിയിച്ചു. ഇതിനായുളള അഭിമുഖം ഓണ്ലൈനായി നടക്കും. തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

അപേക്ഷകര് മുന്പ് SAMR പോര്ട്ടലില് രജിസ്റ്റര് ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോര്ട്ട് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങള് http://www.norkaroots.org വെബ്ബ്സൈറ്റില് ലഭ്യമാണ്.

കൂടുതല് വിവരങ്ങള്ക്ക് 04712770536, 539, 540, 577 എന്നീ നമ്ബറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്) 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നോര്ക്ക ഗ്ലോബല് കോണ്ടാക്‌ട് സെന്ററിന്റെ ടോള് ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള് സര്വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

error: Content is protected !!