Sunday, June 1, 2025

യു.പി.എസ്.സി കമ്ബൈന്‍ഡ് ജിയോ സയന്റിസ്റ്റ് ടെസ്റ്റ്; അപേക്ഷ സെപ്റ്റംബര്‍ 24 വരെ; പ്രിലിംസ് ഫെബ്രുവരി 9ന്

കേന്ദ്ര സര്വീസില് ജിയോ സയന്റിസ്റ്റാവാം. യു.പി.എസ്.സി നടത്തുന്ന കമ്ബൈന്ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷക്ക് ഇപ്പോള് അപേക്ഷിക്കാം.

വിവിധ വകുപ്പുകളിലായി ആകെ 85 ഒഴിവുകളാണുള്ളത്. ഓണ്ലൈന് അപേക്ഷ നല്കേണ്ട അവസാന തീയതി സെപ്റ്റംബര് 24.

തസ്തിക & ഒഴിവ്

യു.പി.എസ്.സി കമ്ബൈന്ഡ് ജിയോ സയന്റിസ്റ്റ് എക്സാം. ആകെ 85 ഒഴിവുകള്.

ജിയോളജിക്കല് സര്വേ ഓഫ് ഇന്ത്യയില് ഗ്രൂപ്പ് എയില്, ജിയോളജിസ്റ്റ് =16, ജിയോഫിസിസ്റ്റ് = 6, കെമിസ്റ്റ് = 2 എന്നിങ്ങനെയാണ് ഒഴിവുകള്.

സെന്ട്രല് ഗ്രൗണ്ട് വാട്ടര് ബോര്ഡ്, വാട്ടര് റിസോഴ്സ് വകുപ്പ് എന്നിവിടങ്ങളിലായി സയന്റിസ്റ്റ് ബി (ഹൈഡ്രോ ജിയോളജി) = 13

സയന്റിസ്റ്റ് ബി-കെമിക്കല് = 1

ജിയോഫിസിക്സ് = 1

അസിസ്റ്റന്റ് ഹൈഡ്രോ ജിയോളജിസ്റ്റ് = 31

അസിസ്റ്റന്റ് കെമിസ്റ്റ് = 4

അസിസ്റ്റന്റ് ജിയോ ഫിസിസ്റ്റ് = 11 എന്നിങ്ങനെ ഒഴിവുകളുണ്ട്.

പ്രായപരിധി

21 മുതല് 32 വയസ് വരെ.

യോഗ്യത

ജിയോളജിസ്റ്റ് തസ്തികക്ക് ജിയോളജിക്കല് സയന്സ് / ജിയോളജി/ അപ്ലൈഡ് ജിയോളജി, മറൈന് ജിയോളജി, ഓഷ്യാനോഗ്രഫി ആന്ഡ് കോസ്റ്റല് ഏരിയ സ്റ്റഡീസ്, പെട്രോളിയം ജിയോ സയന്സസ്, ജിയോ കെമിസ്ട്രി കോഴ്സുകളില് മാസ്റ്റേഴ്സ് ബിരുദമാണ് യോഗ്യത.

ജിയോ ഫിസിസ്റ്റ്, സയന്റിസ്റ്റ് (ജിയോ ഫിസിക്സ്), അസിസ്റ്റന്റ് (ജിയോ ഫിസിസ്റ്റ് തസ്തികകള്ക്ക് ഫിസിക്സ്/ ജിയോഫിസിക്സ്/ അപ്ലൈഡ് ഫിസിക്സ് വിഷയങ്ങളില് എം.എസ്.സി അല്ലെങ്കില് ഇന്റഗ്രേറ്റഡ് എം.എസ്.സി (എക്സ്പ്ലൊറേഷന് ജിയോഫിസിക്സ് അല്ലെങ്കില് എം.എസ്.സി (അപ്ലൈഡ് ജിയോ ഫിസിക്സ്/ മറൈന് ജിയോ ഫിസിക്സ്) അല്ലെങ്കില് എം.എസ്.സി (ടെക്) അപ്ലൈഡ് ജിയോഫിസിക്സ്.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് http://www.upsconline.nic.in സന്ദര്ശിച്ച്‌ നേരിട്ട് അപേക്ഷിക്കാം. അപേക്ഷ ഫീസ്: 200 രൂപ. ഫെബ്രുവരി 9ന് തിരുവനന്തപുരമടക്കം രാജ്യത്തെ വിവിധ കേന്ദ്രങ്ങളില് പ്രിലിംസ് പരീക്ഷ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular