Thursday, November 21, 2024

പവര്‍ഗ്രിഡില്‍ ട്രെയിനി; 802 ഒഴിവുകള്‍; നവംബര്‍ 12 വരെ അപേക്ഷിക്കാം

പൊ തുമേഖലാ സ്ഥാപനമായ പവര്ഗ്രിഡ് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില് 802 ട്രെയിനി ഒഴിവ്. കേരളം ഉള്പ്പെടുന്ന സതേണ് റീജനില് 184 ഒഴിവുണ്ട്.

ഒരു വര്ഷ പരിശീലനം. തുടര്ന്ന് റഗുലര് നിയമനം. നവംബര് 12 വരെ ഓണ്ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: http://www.powergrid.in.

തസ്തികയും യോഗ്യതയും

ഡിപ്ലോമ ട്രെയിനി (ഇലക്‌ട്രിക്കല്): 70% മാര്ക്കോടെ ഇലക്‌ട്രിക്കല്/ഇലക്‌ട്രിക്കല് (പവര്)/ ഇലക്‌ട്രിക്കല് ആന്ഡ് ഇലക്‌ട്രോണിക്സ്/പവര് സിസ്റ്റംസ് എന്ജിനീയറിങ്/പവര് എന്ജിനീയറിങ്ങില് (ഇലക്‌ട്രിക്കല്) 3 വര്ഷ ഡിപ്ലോമ (പട്ടിക വിഭാഗം, ഭിന്നശേഷിക്കാര്ക്ക് പാസ് മാര്ക്ക് മതി).

ഡിപ്ലോമ ട്രെയിനി (സിവില്): 70% മാര്ക്കോടെ സിവില് എന്ജിനീയറിങ്ങില് 3 വര്ഷ ഡിപ്ലോമ (പട്ടികവിഭാഗം, ഭിന്നശേഷിക്കാര്ക്ക് പാസ് മാര്ക്ക് മതി).

ജൂനിയര് ഓഫിസര് ട്രെയിനി (എച്ച്‌. ആര്): 60% മാര്ക്കോടെ ബി.ബി.എ/ബി.ബി.എം.ബി.ബി.എസ്.

ജൂനിയര് ഓഫിസര് ട്രെയിനി (എഫ് ആന്ഡ് എ): ഇന്റര് സി.എ/ഇന്റര് സി.എം.എ.

അസിസ്റ്റന്റ് ട്രെയിനി (എഫ് ആന്ഡ് എ): 60% മാര്ക്കോടെ ബി.കോം (പട്ടികവിഭാഗം, ഭിന്നശേഷിക്കാര്ക്ക് പാസ് മാര്ക്ക് മതി).

പ്രായപരിധി: 27 വയസ്

ശമ്ബളം: അസിസ്റ്റന്റ് ട്രെയിനിപരിശീലന സമയത്ത് 21,50074,000 രൂപയും തുടര്ന്ന് 22,000 85,000 ശമ്ബളത്തില് അസിസ്റ്റന്റ് തസ്തികയില് നിയമനവും. ഡിപ്ലോമ ട്രെയിനി, ജൂനിയര് ഓഫിസര് ട്രെയിനിപരിശീലനസമയത്ത് 24,000 1,08,000. 25,0001,17,500 ശമ്ബളത്തില് ജൂനിയര് എന്ജിനീയര് ജൂനിയര് ഓഫിസര് തസ്തികകളില് നിയമനവും.

അപേക്ഷാ ഫീസ്: അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് 200 രൂപ. മറ്റു തസ്തികകളിലേക്ക് 300 രൂപ. ഓണ്ലൈനായി ഫീസടയ്ക്കാം. എസ് .സി , എസ്.ടി, ഭിന്നശേഷിക്കാര്, വിമുക്തഭടന്മാര് എന്നിവര്ക്ക് ഫീസില്ല.

Trainee at PowerGrid 802 vacancies You can apply till November 12

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular