കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡില് ജോലി നേടാന് അവസരം. മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ കൊല്ലം ജില്ല ഓഫീസിലേക്കാണ് കരാര് ജീവനക്കാരെ നിയമിക്കുന്നത്.
NAMP/ SAMP ഓപ്പറേറ്റര്മാരെയാണ് തെരഞ്ഞെടുക്കുന്നത്. താല്പര്യമുള്ളവര് നവംബര് 22ന് ഇന്റര്വ്യൂവില് ഹാജരാകണം.
തസ്തിക & ഒഴിവ്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ കൊല്ലം ജില്ല ഓഫീസിലേക്ക് കരാര് അടിസ്ഥാനത്തില് NAMP/ SAMP ഓപ്പറേറ്റര് നിയമനം. പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
പ്രായപരിധി
35 വയസ് കവിയാന് പാടില്ല. 01.01.2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
യോഗ്യത
സര്ക്കാര് അംഗീകൃത പോളിടെക്നിക്കുകളില് നിന്നുള്ള ത്രിവത്സര മെക്കാനിക്കല്/ ഇലക്‌ട്രിക്കല്/ ഇലക്‌ട്രോണിക്/ ഇന്സ്ട്രുമെന്റേഷന് എഞ്ചിനീയറിങ് ഡിപ്ലോമയുള്ളവര്ക്ക് അപേക്ഷിക്കാം.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 25,000 രൂപ ശമ്ബളമായി ലഭിക്കും.
ഇന്റര്വ്യൂ
താല്പര്യമുള്ള ഉദ്യോഗാര്ഥികള് യോഗ്യത തെളിയിക്കുന്ന അസ്സല് സര്ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും, ഉദ്യോഗാര്ഥിയുടെ പാസ്പോര്ട്ട് സെെസ് ഫോട്ടോയും സഹിതം ചാമക്കടയിലുള്ള കൊല്ലം ജില്ല ഓഫീസില് 22.11.2024 വെള്ളിയാഴ്ച്ച രാവിലെ 11.00 മണിക്ക് ഹാജരാവുക.
സംശയങ്ങള്ക്ക്: 0474 2762117, 0474 2950617.
Appointment of contract staff in Pollution Control Board Interview on Friday How to qualify