വി ദേശ ജോലി സ്വപ്നം കാണുന്നവര് പലപ്പോഴും വ്യാജ റിക്രൂട്ട്മെന്റുകളില് പെട്ട് വലിയ തട്ടിപ്പിനിരയാകാറുണ്ട്. എന്നാല് യാതൊരുവിധ ആശങ്കകളുമില്ലാതെ വളരെ എളുപ്പത്തില് സുരക്ഷിതമായി ഒമാനിലൊരു ജോലി സ്വന്തമാക്കാന് അവസരം ലഭിച്ചാലോ?
എങ്കില് സംസ്ഥാന സര്ക്കാര് സ്ഥാപനമായ ഒഡെപെക് വഴി അത്തരത്തില് അവസരമുണ്ട്. ഒമാനിലേക്കാണ് അവസരം. ഇവിടെ അക്കൗണ്ടന്റ്, ഡാറ്റ എന്ട്രി ഓപ്പറേറ്റര്, ടീച്ചര് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കേണ്ട അവസാന തീയതി, യോഗ്യത, ശമ്ബളം എന്നിവയെക്കുറിച്ച് അറിയാം.
പ്രൈമറി സയന്സ് ടീച്ചര്
സ്ത്രീകള്ക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന് കഴിയുക. ഫിസിക്സ്/ കെമിസ്ട്രി/ ബയോളജി ബിരുദത്തോടൊപ്പം ബിഎഡ് വേണം. സിബിഎസ്‌ഇ അല്ലെങ്കില് ഐസിഎസ്‌ഇ സ്കൂളില് 3 വര്ഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്. ഇംഗ്ലീഷ് ഭാഷയില് പ്രാവീണ്യമുണ്ടായിരിക്കണം.
അപേക്ഷിക്കാനുള്ള ഉയര്ന്ന പ്രായപരിധി 40 വയസ്സാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 300-350 ഒമാനി റിയാല് (67,700-78,900) ശമ്ബളമായി ലഭിക്കും. വര്ഷത്തില് ഒരു തവണ നാട്ടിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് ചെലവും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 22. recruit@odepc.in എന്ന ഇമെയില് ഐഡിയിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുമ്ബോള് സയന്സ് ടീച്ചര് ടു ഒമാന് എന്ന് പ്രത്യേകം നല്കണം.
അക്കൗണ്ടന്റ്
കൊമേഴ്സില് ബിരുദത്തോടൊപ്പം ഏതെങ്കിലും സ്കൂളില് മൂന്ന് വര്ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ഇംഗ്ലീഷ് ഭാഷയില് പ്രാവീണ്യമുണ്ടായിരിക്കണം.
സിഎംഎ/ എസസിഎ സര്ട്ടിഫിക്കേഷന് ഉള്ളവര്ക്ക് മുന്ഗണന. അപേക്ഷിക്കാനുള്ള ഉയര്ന്ന പ്രായപരിധി 35 വയസ്സാണ്.
തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 300-350 ഒമാനി റിയാല് ശമ്ബളമായി ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജനവരി 22. recruit@odepc.in എന്ന ഇമെയില് ഐഡിയിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുമ്ബോള് അക്കൗണ്ടന്റ് ടു ഒമാന് എന്ന് പ്രത്യേകം നല്കണം.