നാഷണല് എംപ്ലോയ്മെന്റ് സര്വീസ് (കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തില് എറണാകുളം, തൃശൂര്, കോട്ടയം, ഇടുക്കി ജില്ലകള്ക്കായുള്ള മേഖലാതല മെഗാ ജോബ് ഫെയര് ‘നിയുക്തി 2024’ ഓഗസ്റ്റ് 31ന് കളമശ്ശേരി കുസാറ്റ് കാമ്ബസിൽ നടക്കും.
(Niyukthi Mega Job Fair 2024) രാവിലെ ഒമ്ബതിന് ആരംഭിക്കുന്ന ‘നിയുക്തി 2024’ ജോബ് ഫെയറില് പങ്കെടുക്കുന്നതിന് തൊഴിലന്വേഷകര്ക്ക് http://www.jobfest.kerala.gov.in എന്ന വെബ് സൈറ്റില് പേര് രജിസ്റ്റര് ചെയ്ത് അഡ്മിറ്റ് കാര്ഡ് ഡൗണ്ലോഡ് ചെയ്യാം. നിയുക്തി മെഗാ ജോബ് ഫെയര് എംപ്ലോയേഴ്സ് മീറ്റ് 2024 ഓഗസ്റ്റ് 27 ന് നടക്കും.
ഉദ്യോഗാര്ഥികള് http://www.jobfest.kerala.gov.in എന്ന ലിങ്കില് കയറിയതിന് ശേഷം രജിസ്റ്റര് ചെയ്യുക. രജിസ്റ്റര് ചെയ്യുന്നതിന് ‘job seeker registration’ എന്ന പോര്ട്ടല് സെലക്‌ട് ചെയ്യുക. ശേഷം ഉദ്യോഗാര്ഥിയുടെ പേരുവിവരങ്ങള് പൂരിപ്പിച്ച ശേഷം Creat ക്ലിക് ചെയ്യുക. ശേഷം ലഭിക്കുന്ന ലോഗിന് ഐഡി ഉപയോഗിച്ച് ലോഗിന് ചെയ്യുക. പിന്നീട് രിജിസ്ട്രേഷന് ഫോം ഫില് ചെയ്ത് സബ്മിറ്റ് ബട്ടണ് ക്ലിക് ചെയ്യുക.
ആലപ്പുഴ ജില്ലയിലെ ഒരു സംസ്ഥാന സര്ക്കാര് സ്ഥാപനത്തില് ബ്ലോക്ക് കോര്ഡിനേറ്ററെ കരാര് അടിസ്ഥാനത്തില് നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്ഥികള്ക്ക് ആഗസ്റ്റ് 24നകം എംപ്ലോയിമെന്റ് എക്സ്ചേഞ്ച് മുഖേന അപേക്ഷ നല്കാം. വിശദ വിവരങ്ങള് ചുവടെ,
തസ്തിക& ഒഴിവ്
ആലപ്പുഴ ജില്ലയില് സര്ക്കാര് സ്ഥാപനത്തില് ബ്ലോക്ക് കോര്ഡിനേറ്റര്. കരാര് അടിസ്ഥാനത്തില് താല്ക്കാലിക നിയമനമാണ് നടക്കുന്നത്.
ആകെ ഒഴിവുകള് 2.
ആലപ്പുഴ ജില്ലയിലെ ഓപ്പണ്, ഈഴവ/ തീയ്യ/ ബില്ലവ വിഭാഗക്കാര്ക്ക് അപേക്ഷിക്കാം.
കരിയര് വാര്ത്തകള് ഓണ്ലൈനില് ലഭിക്കാന് ഈ ഗ്രൂപ്പ് ജോയിന് ചെയ്യുക
പ്രായപരിധി
18നും 35നും ഇടയില് പ്രായമുള്ളവര്. പ്രായം 01.01.2024 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
അംഗീകൃത സര്വകലാശാല ബിരുദം
ടെക്നോളജി ആന്റ് സോഫ്റ്റ് വെയര് ആപ്ലിക്കേഷനില് രണ്ട് വര്ഷത്തെ പരിചയം
പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് ആഗസ്റ്റ് 24 വരെ അപേക്ഷിക്കാം. യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല് സര്ട്ടിഫിക്കറ്റ് സഹിതം അതത് എംപ്ലോയിമെന്റ് എക്സ്ചേഞ്ചില് നേരിട്ട് എത്തണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില് മറ്റ് സമുദായക്കാരെയും പരിഗണിക്കും.