Sunday, June 1, 2025

ന്യൂസിലാന്റിലും, ജര്‍മ്മനിയിലും ജോലി ഒഴിവുകള്‍; കേരള നോളജ് മിഷന്‍ മുഖേന വിദേശത്തും, സ്വദേശത്തും ജോലി; ലക്ഷങ്ങള്‍ ശമ്ബളം

കേരള നോളജ് ഇക്കോണമി മിഷന് (കെ.കെ.ഇ.എം) മുഖേന വിദേശത്തും, ഇന്ത്യയിലും നിരവധി തൊഴിലവസരങ്ങള്. വിദേശത്തെയും, സ്വദേശത്തുമായുള്ള വിവിധ സ്വകാര്യസ്ഥാപനങ്ങളിലേക്കാണ് നിയമനങ്ങള് നടക്കുന്നത്.

ആകെ 21,582 ഒഴിവുകളാണ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്.

വിദ്യാഭ്യാസം, ആരോഗ്യം, എഞ്ചിനീയറിങ്, ഹെല്ത്ത് ആന്റ് കെയര് സര്വീസസ്, ബിസിനസ് അഡ്മിനിസ്ട്രേഷന്, ബാങ്കിങ് ആന്ഡ് ഇന്ഷുറന്സ്, സെയില്സ് ആന്ഡ് മാര്ക്കറ്റിങ് തുടങ്ങി വിവിധ മേഖലകളിലേക്കാണ് അവസരമുള്ളത്. ന്യൂസിലാന്റ്, ജര്മ്മനി തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും, കേരളത്തിലും ഒഴിവുകളുണ്ട്.

ന്യൂസിലാന്റില് കെയര് അസിസ്റ്റന്റ്, ജര്മ്മനിയില് മെക്കാനിക്കല് എഞ്ചിനീയറിങ് മേഖലകളില് 440 ഒഴിവുകളാണുള്ളത്. ബ്രാഞ്ച് മാനേജര്, പ്രോജക്‌ട് കോര്ഡിനേറ്റര്, എച്ച്‌.ആര് എക്സിക്യൂട്ടീവ്, മാര്ക്കറ്റിങ് മാനേജര്, അസോസിയേറ്റ് എഞ്ചിനീയര്, റിലേഷന്ഷിപ്പ് മാനേജര്, മീഡിയ കോര്ഡിനേറ്റര്, എ.ഐ കണ്ടന്റ് റൈറ്റര് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.

ഇതിന് പുറമെ പ്രൊഡക്ഷന് ട്രെയിനി, കസ്റ്റമര് കെയര് എക്സിക്യുട്ടീവ്, കെയര് ടേക്കര്, ടെക്നിക്കല് ഓപ്പറേറ്റര്, അക്കൗണ്ട്, ഫിനാന്ഷ്യല് അഡൈ്വസര് തുടങ്ങിയ തസ്തികകളിലും അവസരങ്ങളുണ്ട്. ന്യൂസീലന്ഡിലെ ഹെല്ത്ത് കെയര് അസിസ്റ്റന്റ് തസ്തികയില് ഉള്പ്പെടെ 1766 ഒഴിവുകളിലേക്ക് ട്രാന്സ്ജെന്ഡര് വ്യക്തികള്ക്കും അപേക്ഷിക്കാം എന്ന് കേരള നോളജ് ഇക്കോണമി മിഷന് അറിയിക്കുന്നു.

യോഗ്യത& ശമ്ബളം

ജര്മനിയില് മെക്കാനിക്കല് എഞ്ചിനിയറിംഗ് മേഖലയില് മെക്കാട്രോണിക് ടെക്നീഷ്യന് തസ്തികയിലേക്ക് 400 ഒഴിവുകളാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. 250000-350000 വരെയാണ് പ്രതിമാസ ശമ്ബളം. ഡിപ്ലോമ യോഗ്യതയുള്ളവര്ക്ക് അപേക്ഷ സമര്പിക്കാം. ന്യൂസിലാന്ഡിലെ ഹെല്ത്ത് കെയര് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര് ബിരുദധാരികളായിരിക്കണം. ബി എസ്സി നഴ്സിംഗ് അധിക യോഗ്യതയായി പരിഗണിക്കും. 1,00,000-1,75,000 രൂപയാണ് പ്രതിമാസ ശമ്ബളമായി ലഭിക്കുക.

കേരള നോളജ് ഇക്കോണമി മിഷന്റെ വെബ്പോര്ട്ടലായ ഡി ഡബ്ല്യു എം എസില് രജിസ്റ്റര് ചെയ്ത ഉദ്യോഗാര്ഥികള്ക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലികളിലേക്ക് അപേക്ഷ സമര്പ്പിക്കാം. വിശദവിവരങ്ങള്ക്ക്: 0471 2737881, 0471 2737882 എന്നീ നമ്ബറിലോ knowledgemission.kerala.gov.inഎന്ന മെയില് ഐഡിയിലോ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്ക്ക് വെബ്സെെറ്റ് സന്ദർശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular