Sunday, June 1, 2025

നബാര്‍ഡില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാവാം; ഏതെങ്കിലും ഡിഗ്രി മതി; ലക്ഷങ്ങള്‍ ശമ്ബളം വാങ്ങാം

കേന്ദ്ര സര്ക്കാര് കാര്ഷിക ബാങ്കായ നാഷണല് ബാങ്ക് ഓഫ് അഗ്രികള്ച്ചര് ആന്റ് റൂറല് ഡെവലപ്മെന്റില് ജോലിയവസരം. നബാര് പുതുതായി സ്പെഷ്യലിസ്റ്റ് തസ്തികയില് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.

ആകെ അഞ്ച് ഒഴിവുകളാണുള്ളത്. വിശദാംശങ്ങള് ചുവടെ. ഏപ്രില്‍ 6ന് മുന്പായി അപേക്ഷ നല്കണം.

തസ്തികയും ഒഴിവുകളും

നബാര്ഡില് വിവിധ വകുപ്പുകളില് സ്പെഷ്യലിസ്റ്റ് ഓഫീസര് നിയമനം.

സിഐഎസ്‌ഒ, ക്ലൈമറ്റ് ചെയിഞ്ച് സ്പെഷ്യലിസ്റ്റ് മിറ്റിഗേഷന്, ക്ലൈമറ്റ് ചെയിഞ്ച് സ്പെഷ്യലിസ്റ്റ് അഡാപ്റ്റേഷന്, കണ്ടന്റ് റൈറ്റര്, ഗ്രാഫിക് ഡിസൈനര് തസ്തികകളിലാണ് സ്പെഷ്യലിസ്റ്റ് ഓഫീസറെ നിയമിക്കുക.

സിഐഎസ്‌ഒ = 01

ക്ലൈമറ്റ് ചെയിഞ്ച് സ്പെഷ്യലിസ്റ്റ് മിറ്റിഗേഷന് = 01

ക്ലൈമറ്റ് ചെയിഞ്ച് സ്പെഷ്യലിസ്റ്റ് അഡാപ്റ്റേഷന് = 01

കണ്ടന്റ് റൈറ്റര് = 01

ഗ്രാഫിക് ഡിസൈനര് = 01

പ്രായപരിധി

സിഐഎസ്‌ഒ = 45 വയസ് മുതല് 55 വയസ് വരെ.

ക്ലൈമറ്റ് ചെയിഞ്ച് സ്പെഷ്യലിസ്റ്റ് മിറ്റിഗേഷന് = 35 വയസ് മുതല് 55 വയസ് വരെ.

ക്ലൈമറ്റ് ചെയിഞ്ച് സ്പെഷ്യലിസ്റ്റ് അഡാപ്റ്റേഷന് = 35 വയസ് മുതല് 55 വയസ് വരെ.

കണ്ടന്റ് റൈറ്റര് = 21 വയസ് മുതല് 45 വയസ് വരെ.

ഗ്രാഫിക് ഡിസൈനര് = 21 വയസ് മുതല് 45 വയസ് വരെ.

യോഗ്യത

കണ്ടന്റ് റൈറ്റര്

ഏതെങ്കിലും വിഷയത്തില് ഡിഗ്രി.

ഇംഗ്ലീഷ് ലിറ്ററേച്ചറില് ഡിഗ്രിയോ, ജേണലിസം കോഴ്സുകളില് ഡിഗ്രി, പിജി, ഡിപ്ലോമയോ ഉള്ളവര്ക്ക് മുന്ഗണന.

3 വര്ഷം അംഗീകൃത സ്ഥാപനത്തില് ജോലി ചെയ്തുള്ള പരിജയം.

ഗ്രാഫിക് ഡിസൈനര്

അപ്ലൈഡ് ആര്ട്, ഗ്രാഫിക് ഡിസൈനിങ്, മള്ട്ടി മീഡിയ ആനിമേഷനില് പിജിയോ, ഡിഗ്രിയോ, ഡിപ്ലോമയോ ഉള്ളവര്ക്ക് അപേക്ഷിക്കാം.

3 വര്ഷത്തെ സമാന തസ്തികയില് പ്രവൃത്തി പരിചയം ആവശ്യമാണ്. മറ്റ് തസ്തികകളിലെ യോഗ്യത വിവരങ്ങള് ചുവടെ നല്കിയ വിജ്ഞാപനത്തിലുണ്ട്.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി ഉദ്യോഗാര്ഥികള് അപേക്ഷ ഫീസ് അടക്കേണ്ടതില്ല. മറ്റുള്ള വിഭാഗക്കാര് 700 രൂപ അപേക്ഷ ഫീസ് നല്കണം. എല്ലാ കാറ്റഗറിക്കാര്ക്കും 150 രൂപ ഇന്റിമേഷന് ചാര്ജുണ്ട്.

ശമ്ബളം

സിഐഎസ്‌ഒ = 50 മുതല് 70 ലക്ഷം വരെ പ്രതിവര്ഷം.

ക്ലൈമറ്റ് ചെയിഞ്ച് സ്പെഷ്യലിസ്റ്റ് മിറ്റിഗേഷന് = 25 മുതല് ല് 30 ലക്ഷം വരെ പ്രതിവര്ഷം.

ക്ലൈമറ്റ് ചെയിഞ്ച് സ്പെഷ്യലിസ്റ്റ് അഡാപ്റ്റേഷന് = 25 മുതല് ല് 30 ലക്ഷം വരെ പ്രതിവര്ഷം.

കണ്ടന്റ് റൈറ്റര് = 12 ലക്ഷം / പ്രതിവര്ഷം

ഗ്രാഫിക് ഡിസൈനര് = 12 ലക്ഷം / പ്രതിവര്ഷം

അപേക്ഷ

താല്പര്യമുള്ള ഉദ്യോഗാര്ഥികള് നബാര്ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കുക. വിശദമായ വിദ്യാഭ്യാസ യോഗ്യത, അപേക്ഷിക്കേണ്ട വിധം എന്നിവ ചുവടെ വിജ്ഞാപനത്തില് നല്കുന്നു. വായിച്ച്‌ നോക്കി സംശയങ്ങള് തീര്ക്കുക.

അപേക്ഷ: വിജ്ഞാപനം: click

Official Website: click

National Bank for Agriculture and Rural Development (NABARD) invited application specialist officer. With a total of five vacancies. Applications must be submitted before April 6.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular