Saturday, May 31, 2025

പ്ലസ് ടു ഉണ്ടോ?എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജോലിയവസരം; പി എസ് സി പരീക്ഷ എഴുതാതെ ജോലി നേടാം

എറണാകുളം ജില്ലയില്‍ മെഡിക്കല്‍ കോളജിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. നഴ്സിംഗ് ബിരുദം പൂർത്തിയാക്കിയവർക്ക് പി എസ് സി പരീക്ഷ എഴുതാതെ തന്നെ സർക്കാർ ശമ്ബളം വാങ്ങാൻ അവസരം.

എറണാകുളം സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുള്ളത്. ദിവസ വേതനാടിസ്ഥാനത്തില്‍ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താല്‍ക്കാലിക കരാർ നിയമനമാണ് നടക്കുന്നത്.

യോഗ്യത

പ്ലസ് ടു സയൻസും ജി എൻ എം/ ബി എസ് സി നഴ്സിംഗ്, കെ എൻ സി രജിസ്ട്രേഷൻ എന്നീ യോഗ്യത ഉണ്ടായിരിക്കണം.

പ്രായം

അപേക്ഷകരുടെ പ്രായപരിധി 2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാക്കിയവരും, 36 വയസ് കഴിയാത്തവരുമായിരിക്കണം.

അപേക്ഷ

താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ മേയ് 16 ന് ഇന്റർവ്യൂവിന് എത്തണം. അന്നേ ദിവസം രാവിലെ 11-ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റവ്യൂവിലും പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നവരെ എറണാകുളം സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആയി താല്‍ക്കാലികമായി നിയമിക്കും. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10 മണി മുതല്‍ 11 മണി വരെ നടക്കും.

nursing job recruitment in government medical college eranakulam

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular