മഞ്ചേരി മെഡിക്കല് കോളേജില് ന്യൂറോ ടെക്നീഷ്യന് നിയമനം മഞ്ചേരി സര്ക്കാര് മെഡിക്കല്കോളേജ് ആശുപത്രിയില് എച്ച്.ഡി.എസിനു കീഴില് ദിവസവേതനാടിസ്ഥാനത്തില് ന്യൂറോ ടെക്നീഷ്യനെ നിയമിക്കുന്നു.
ന്യൂറോ ടെക്നോളജിയില് സര്ക്കാര് അംഗീകൃത ഡിപ്ലോമ, പാരാമെഡിക്കല് കൗണ്സില് രജിസ്ട്രേഷന് എന്നിവയാണ് യോഗ്യത. പ്രായം 45 വയസ്സ് കവിയരുത്. ഉദ്യോഗാര്ഥികള് ബന്ധപ്പെട്ട എല്ലാ അസ്സല് സര്ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും ഒരു കോപ്പി പാസ്പോര്ട്ട് സൈസ് ഫോട്ടോയും ആധാര് കാര്ഡും സഹിതം അഭിമുഖത്തിനായി സെപ്റ്റംബര് 25 രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില് ഹാജരാവണം. കൂടുതല് വിവരങ്ങള്ക്ക് ഫോണ്: 0483 2762 037.
കാവല് പദ്ധതി
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില് നടപ്പിലാക്കുന്ന കാവല് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില് പ്രോഗ്രാം കോ ഓര്ഡിനേറ്റര്, കേസ് വര്ക്കര് എന്നീ പോസ്റ്റുകളില് റിക്രൂട്ട്മെന്റ് നടക്കുന്നു.
യോഗ്യത :
പ്രോഗ്രാം കോ ഓര്ഡിനേറ്റര്
സോഷ്യല് വര്ക്കില് ബിരുദാനന്തര ബിരുദവും (എച്ച്.ആര് സ്പെഷ്യലൈസേഷന് ഒഴികെ) കാവല് പദ്ധതിയില് രണ്ടു വര്ഷം കേസ് വര്ക്കര് ആയി ജോലി ചെയ്തിട്ടുള്ള പരിചയം/ കുട്ടികളുടെ മേഖലയില് നേരിട്ട് ഇടപെട്ട മൂന്ന് വര്ഷത്തെ പരിചയവുമുള്ളവര്ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.
കേസ് വര്ക്കര്
സോഷ്യല് വര്ക്കില് ബിരുദാനന്തര ബിരുദവും (എച്ച്.ആര് സ്പെഷ്യലൈസേഷന് ഒഴികെ) കുട്ടികളുടെ മേഖലയില് പ്രവൃത്തി പരിചയവുമുള്ളവര്ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.
അപേക്ഷ
അപേക്ഷകര് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകള് പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖയുടെ പകര്പ്പ് എന്നിവ സഹിതം സെപ്റ്റംബര് 28നകം kaavalprojectksccw@gmail.com എന്ന ഇ മെയില് മുഖേന അപേക്ഷ സമര്പ്പിക്കണം. കൂടുതല് വിവരങ്ങള്ക്ക് : കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം 14. ഫോണ്: 7736 841 162.