കേരള സര്ക്കാര് സ്ഥാപനമായ നോര്ക്ക റൂട്ട്സിന് കീഴില് ഏറ്റവും പുതിയ റിക്രൂട്ട്മെന്റ്. ഇത്തവണ മലേഷ്യയിലേക്കും, ബഹ്റൈനിലേക്കും ലീഗല് കണ്സള്ട്ടുമാരെയാണ് നിയമിക്കുന്നത്.
നോര്ക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേക്ക് കേരളീയരായ നിയമ കണ്സള്ട്ടന്റുമാരെയാണ് നിയമിക്കുന്നത്. വിശദവിവരങ്ങളറിയാം,
വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള് എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില് അകപ്പെടുന്ന പ്രവാസികേരളീയര്ക്കായി സംസ്ഥാന സര്ക്കാര് നോര്ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേസുകളിന് മേല് നിയമോപദേശം, നഷ്ടപരിഹാരം/ദയാഹര്ജികള് എന്നിവയില് സഹായിക്കുക, മലയാളി സാംസ്ക്കാരിക സംഘടനകളുമായി ചേര്ന്ന് നിയമ ബോധവത്കരണ പരിപാടികള് സംഘടിപ്പിക്കുക എന്നിവ ഈ ജോലിയുടെ ഉത്തരവാദിത്തമായിരിക്കും.
മലേഷ്യയിലെ ക്വാലാലംപൂര്, ബഹ്റൈനില് മനാമ എന്നിവിടങ്ങളിലേക്കാണ് ഒഴിവുകള് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്.
യോഗ്യത
അഭിഭാഷകനായി കേരളത്തിലും അപേക്ഷ നല്കുന്ന രാജ്യത്തും (നിയമമേഖലയില്) കുറഞ്ഞത് 2 വര്ഷത്തെ പ്രവൃത്തി പരിചയമുള്ളവര്ക്കാണ് അവസരം.
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് നോര്ക്കയുടെ വെബ്സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങളറിയാം. അപേക്ഷ ഫോം ഡൗണ്ലോഡ് ചെയ്ത് പൂരിപ്പിച്ച് അപേക്ഷയുടെ സ്കാന് ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകര്പ്പുകളുമായി ceo.norka@kerala.gov.in എന്ന ഇ-മെയില് വിലാസത്തിലേക്ക് 2024 ഒക്ടോബര് 25നകം അപേക്ഷ നല്കണം.
കൂടുതല് വിവരങ്ങള്ക്ക് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നോര്ക്ക ഗ്ലോബല് കോണ്ടാക്‌ട് സെന്ററിന്റെ ടോള് ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള് സര്വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
job in Malaysia and Bahrain under NORCA Apply by October 25