കേരള സര്ക്കാരിന് കീഴില് കുടുംബശ്രീയില് ജോലി നേടാം. കുടുംബശ്രീ ഹരിത കര്മ്മ സേനയില് കോ-ഓര്ഡിനേറ്റര് തസ്തികയിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.
ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ആകെ ആയിരത്തിനടുത്ത് ഒഴിവുകള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാര്ഥികള് സെപ്റ്റംബര് 12നകം തപാല് മുഖേന അപേക്ഷിക്കണം.
തസ്തിക& ഒഴിവ്
കുടുംബശ്രീയില് ഹരിത കര്മ്മസേന കോ-ഓര്ഡിനേറ്റര് നിയമനം. 1600 ഒഴിവുകളാണ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്.
ഹരിത കര്മ്മസേന കോ-ഓര്ഡിനേറ്റര്- ജില്ല, ഹരിത കര്മ്മസേന കോ-ഓര്ഡിനേറ്റര്- സി.ഡി.എസ് എന്നിങ്ങനെ രണ്ട് തസ്തികകളാണുള്ളത്.
പ്രായപരിധി
25 മുതല് 40 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത
ഹരിത കര്മ്മസേന കോ-ഓര്ഡിനേറ്റര്- ജില്ല
ബിരുദാനന്തര ബിരുദം
കമ്ബ്യൂട്ടര് പരിജ്ഞാനം
2 വര്ഷത്തെ ഫീല്ഡ് ലെവല് പ്രവൃത്തി പരിചയം
ഹരിത കര്മ്മസേന കോ-ഓര്ഡിനേറ്റര്- സി.ഡി.എസ്
ബിരുദം/ ഡിപ്ലോമ
കമ്ബ്യൂട്ടര് പരിജ്ഞാനം (സ്ത്രീകള്ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക)
കരിയര് വാര്ത്തകള് ഓണ്ലൈനില് ലഭിക്കാന് ഈ ഗ്രൂപ്പ് ജോയിന് ചെയ്യുക
ശമ്ബളം
ഹരിത കര്മ്മസേന കോ-ഓര്ഡിനേറ്റര്- ജില്ല
25,000 രൂപ.
ഹരിത കര്മ്മസേന കോ-ഓര്ഡിനേറ്റര്- സി.ഡി.എസ്
10,000 രൂപ
അപേക്ഷ
ഉദ്യോഗാര്ഥികള് താഴെ നല്കിയിരിക്കുന്ന ലിങ്ക് വഴി ഓരോ ജില്ലകളിലെയും വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം അതത് ജില്ലക കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില് നിന്നോ എന്നhttp://www.kudumbashree.org വെബ്സൈറ്റില് നിന്നോ അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ച് നല്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ചില ജില്ലകളില് 12ാം തീയതിയും, ചിലയിടങ്ങളില് 13ാം തീയതിയുമാണ്. അതിന് മുന്പായി തപാല് മുഖേന നല്കണം.
പരീക്ഷ ഫീസായി ജില്ല മിഷന് കോ-ഓര്ഡിനേറ്റര്, എറണാകുളം ജില്ലയുടെ പേരില് മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്പ്പിക്കേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും, അയല്ക്കൂട്ട അംഗം / കുടുംബാംഗം/ ഓക്സിലറി ഗ്രൂപ്പംഗം ആണെന്നതിനും വെയിറ്റേജ് മാര്ക്കിന് അര്ഹതപ്പെട്ട അപേക്ഷക ആണെന്നതിനും സി.ഡി.എസ്സിന്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്.
അപേക്ഷ സമര്പ്പിക്കുന്ന കവറിന് മുകളില് കുടുംബശ്രീ HKS COD 2 അല്ലെങ്കില് HKS COD 3 എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
വിശദ വിവരങ്ങള്ക്ക്: click
വിജ്ഞാപനം: click