Friday, May 16, 2025

കുടുംബശ്രീയില്‍ അവസരം; 30000 രൂപ ശമ്ബളം കിട്ടും; ശബരിമലയിലും ഗുരുവായൂരിലും ഒഴിവുകള്‍

കേരളത്തില്‍ തന്നെ അത്യാവശ്യം ഭേദപ്പെട്ട ശമ്ബളത്തില്‍ ഒരു ജോലി നോക്കുന്നോ? എന്നാല്‍ ഇതാ കുടുംബശ്രീക്ക് കീഴില്‍ ഹരിത കർമ സേനയിലേക്ക് അപേക്ഷിക്കാം.

കോ-ഓർഡിനേറ്റർ തസ്കിയിലാണ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന മിഷന് കീഴില്‍ രണ്ട് ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ശമ്ബളം, അപേക്ഷിക്കാനുള്ള അവസാന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം

ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, കമ്ബ്യൂട്ടർ പരിജ്ഞാനം കമ്മ്യൂണിറ്റി തലത്തില്‍ 3 വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ആവശ്യം. നിലവില്‍ കുടുംബശ്രീയില്‍ ജോലി ചെയ്യുന്നവർക്കും അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും മുൻഗണന ലഭിക്കും. നന്നായി എഴുതാനും അവതരണം നടത്താനുമുള്ള കഴിവുണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 40 വയസാണ്. അഭിമുഖത്തിലൂടെയാണ് നിയമനം. അതേസമയം ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടിയാല്‍ എഴുത്തുപരീക്ഷയും അഭിമുഖവും അല്ലെങ്കില്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.

http://www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 14 ആണ്. 300 രൂപ പരീക്ഷ ഫീസായും നല്‍കണം. ഓറണറേറിയമായി 30,000 രൂപയാണ് പ്രതിമാസം ലഭിക്കുക. സംസ്ഥാന മിഷമിലാണ് നിയമനമെങ്കിലും ആവശ്യമെങ്കില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജില്ലാ മിഷനിലും സന്ദർശിക്കേണ്ടി വരും.

ശബരിമലയില്‍ ഒഴിവുകള്‍

ശബരിമലയില്‍ താത്കാലിക ഒഴിവുകള്‍. മണ്ഡല-മകവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ടാണ് താത്കാലിക നിയമനങ്ങള്‍ നടക്കുന്നത്.ഹിന്ദുക്കളായ പുരുഷൻമാരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകർ 18 നും 65 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

അപേക്ഷകർ . http://www.travancoredevaswomboard.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മാതൃകയിലാണ് അപേക്ഷിക്കേണ്ടത്. 10 രൂപയുടെ ദേവസ്വം സ്റ്റാമ്ബ് ഒട്ടിച്ചാണ് അപേക്ഷ തയ്യാറാക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 30 ആണ്. അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കല്‍ സർട്ടിഫിക്കറ്റ് എന്നിവയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് -0471-2315873.

ഗുരുവായൂർ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് അവസരം

ഗുരുവായൂർ ദേവസ്വത്തില്‍ വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികയില്‍ ഒഴിവുകള്‍. 12 ഒഴിവുകളാണ് ഉള്ളത്. ഏഴാം ക്ലാസ് പാസായ, അംഗ വൈകല്യം ഇല്ലാത്ത . 55 നും 66 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം 18,000 രൂപയാണ് ശമ്ബളം.

സോപാനം കാവലിനായി പുരുഷൻമാർക്കും ഒഴിവുകള്‍ ഉണ്ട്. 15 ഒഴിവുകളാണ് ഉള്ളത്. ഏഴാം ക്ലാസ് പാസായിരിക്കണം. 18,000 രൂപയാണ് ശമ്ബളം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2556335

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular