കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ റിജിയണല്‍ വിആര്‍ഡി ലാബില്‍ Acute Encephalitis Syndrome (AES) – മായി ബന്ധപ്പെട്ട ഐസിഎംആര്‍ പഠനത്തിലേക്ക് പ്രൊജക്റ്റ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഒരു ഒഴിവ്), പ്രൊജക്റ്റ് ടെക്‌നിക്കല്‍ ഓഫീസര്‍ (ഒരു ഒഴിവ്) എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
വയസ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം സെപ്തംബര്‍ 24 ന് രാവിലെ 10.30 മണിക്ക് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ച്ചക്കായി എത്തണം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, അഭിലഷണീയ യോഗ്യത, പ്രായപരിധി, പ്രതിമാസ വേതനം എന്നിവയുടെ വിശദാംശങ്ങള്‍ കോളേജ് വൈസൈറ്റിലുണ്ട്. ഫോണ്‍: 0495-2350216.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 24 ന്
കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐടിഐയില്‍ കോസ്‌മെറ്റോളജി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്.
യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബ്യൂട്ടി കള്‍ച്ചര്‍/കോസ്മറ്റോളജി എന്നിവയില്‍ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം (സ്വകാര്യമേഖലയിലെ പ്രവൃത്തി പരിചയവും പരിഗണിക്കും). യോഗ്യത, പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം സെപ്തംബര്‍ 24 ന് രാവിലെ 11 മണിക്ക് എത്തണം. ഫോണ്‍: 0495-2373976.
ജോബ് ഡ്രൈവ്
മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയം മോഡല്‍ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബർ 27 ജോബ് ഡ്രൈവ് നടത്തുന്നു. ബാങ്കിങ്ങ്, സൂപ്പർമാർക്കറ്റ്, കമ്മ്യൂണിക്കേഷൻ, മൊബൈല്‍, ചാനല്‍-കേബിള്‍ ടി.വി. രംഗത്തെ പ്രമുഖ സേവനദാതാക്കള്‍ പങ്കെടുക്കുന്നു.
എസ്.എസ്.എല്‍.സി. / പ്ലസ്ടു/ ഐ.ടി.ഐ. / ഡിപ്ലോമ / ഡിഗ്രി / പി.ജി. യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്ക് അവസരം. ജോബ് ഡ്രൈവിലേക്ക് അപേക്ഷിക്കുന്നതിനായി t.ly/VrB18 എന്ന ഗൂഗിള്‍ ഫോം ലിങ്കിലൂടെ സെപ്റ്റംബർ 26 മുമ്ബായി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് model career centre Kottayam എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുകയോ 04812731025, 8075164727 എന്നീ നമ്ബറില്‍ ബന്ധപ്പെടുകയോ ചെയ്യാം.
കായിക പരിശീലക ഒഴിവ്
അര്‍ത്തുങ്കല്‍ ഗവ. റീജിയിണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിനായി കായിക പരിശീലകനെ നിയമിക്കുന്നു. സംസ്ഥാന തലത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കഴിവ് തെളിയിച്ച വ്യക്തിയോ അല്ലാത്ത പക്ഷം സ്‌പോട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോച്ചിനോ അപേക്ഷിക്കാം.
സ്‌കൂള്‍ പ്രവര്‍ത്തി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും കായിക പരിശീലനത്തിന് സമയം കണ്ടെത്തി പരിശീലനം നല്‍കണം. യോഗ്യതയുള്ളവര്‍ക്ക് 25-ന് പകല്‍ രണ്ട് മണിക്ക് ബോട്ട് ജെട്ടിക്ക് സമീപം മിനി സിവില്‍ സ്റ്റേഷനിലെ നാലാം നിലയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്റെ
അസലും സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം.
വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും ഡിജിആര്‍ (ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റ്) വിവിധ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന നല്‍കാം. വിവരങ്ങള്‍ https://dgrindia.gov.in വെബ്‌സൈറ്റില്‍. ഫോണ്‍: 0495-2771881.