കേരള സർക്കാരിന് കീഴില്‍ വനംവകുപ്പില്‍ ജോലി നേടാൻ അവസരം. കേരള വനം വന്യജീവി വകുപ്പ് ഇപ്പോള്‍ ഫോറസ്റ്റ് ഡ്രൈവർ തസ്തികയില്‍ പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നു.
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് തിരഞ്ഞെടുപ്പ്. പത്താം ക്ലാസും, ഡ്രൈവിങ് ലൈസൻസുമുള്ളവർക്ക് ഡ്രൈവർ തസ്തികയില്‍ അപേക്ഷിക്കാം. അവസാന തീയതി ജനുവരി 29.
തസ്തിക & ഒഴിവ്
കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റില്‍ ഫോറസ്റ്റ് ഡ്രൈവർ റിക്രൂട്ട്മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
CATEGORY NO: 524/2024
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 26,500 രൂപ മുതല്‍ 60,700 രൂപ വരെ ശമ്ബളമായി ലഭിക്കും.
പ്രായപരിധി
23 വയസ് മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥികള്‍ 02.01.1988നും 01.01.2001നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം.
All candidates must have a valid Motor Driving licence endorsed for all types of transport vehicles (LMV, HGMV & HPMV) and experience of not less than 3 years in driving motor vehicles.
അപേക്ഷ
യോഗ്യരായ ഉദ്യോഗാർഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈൻ അപേക്ഷ നല്‍കുക. അതിന് മുൻപായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
കൂടുതല്‍ തൊഴില്‍ വാർത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Forest Driver Recruitment in Kerala Opportunity for 10th graders