കേരള പബ്ലിക് എന്റര്പ്രൈസസ് (സെലക്ഷന് & റിക്രൂട്ട്മെന്റ്) ബോര്ഡിന് കീഴില് ഒഫീസ് അറ്റന്ഡന്റ് റിക്രൂട്ട്മെന്റ്.
കേരള ബ്യൂറോ ഓഫ് ഇന്ഡസ്ട്രിയല് പ്രൊമോഷന് (K-BIP) ലേക്കാണ് ഓഫീസ് അറ്റന്ഡന്റുമാരെ നിയമിക്കുന്നത്. ആകെയുള്ള രണ്ട് ഒഴിവുകളിലേക്ക് സ്ഥിര നിയമനമാണ് നടക്കുന്നത്. ഉദ്യോഗാര്ഥികള്ക്ക് നവംബര് 30ന് മുന്പായി ഓണ്ലൈന് അപേക്ഷ നല്കാം.
തസ്തിക & ഒഴിവ്
കെ-ബിപില് ഓഫീസ് അറ്റന്ഡന്റ്. രണ്ട് ഒഴിവുകളിലേക്ക് സ്ഥിര നിയമനം.
കാറ്റഗറി നമ്ബര്: 071/2024
യോഗ്യത
അംഗീകൃത ബോര്ഡിന് കീഴില് എസ്.എസ്.എല്.സി പാസായിരിക്കണം. ഇന്ത്യന് പൗരനായിരിക്കണം. മെഡിക്കലി ഫിറ്റായിരിക്കണം.
പ്രായപരിധി
18 മുതല് 35 വയസിനടയില് പ്രായമുള്ളവര്ക്കാണ് അപേക്ഷിക്കാനാവുക.
ശമ്ബളം
ജോലി ലഭിച്ചാല് 23,000 രൂപയ്ക്കും 50,200 രൂപയ്ക്കും ഇടയില് ശമ്ബളം ലഭിക്കും.
അപേക്ഷ ഫീസ്
200 രൂപയാണ് അപേക്ഷ ഫീസായി അടക്കേണ്ടത്. എസ്.സി, എസ്.ടി ഉദ്യോഗാര്ഥികള് 50 രൂപ അടച്ചാല് മതി.
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് കേരള കേരള പബ്ലിക് എന്റര്പ്രൈസസ് (സെലക്ഷന് & റിക്രൂട്ട്മെന്റ്) ബോര്ഡിന്റെ വെബ്സൈറ്റ് സന്ദര്ശിച്ച് അപേക്ഷിക്കുക. ഓണ്ലൈന് മുഖാന്തിരമാണ് അപേക്ഷ നല്കേണ്ടത്. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ: click
വിജ്ഞാപനം: click
10th class Get permanent government jobs in Kerala K-Bip Office Attendant Job