കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന ജോര്‍ദാനിലേക്ക് ജോലിയവസരം. ജോര്‍ദാനിലെ പ്രശസ്ത ഫാഷന്‍ വ്യവസായ ഗ്രൂപ്പിലേക്കാണ് നിയമനം നടക്കുന്നത്.
തയ്യല്‍ ഓപ്പറേറ്റര്‍മാര്‍ക്കാണ് ഒഴിവുള്ളത്. ഒഡാപെക് മുഖേന നേരിട്ട് അഭിമുഖം നടത്തിയാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.
യോഗ്യത & ഒഴിവ്
തയ്യല്‍ ഓപ്പറേറ്റര്‍ പോസ്റ്റില്‍ 100 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള പ്രായപരിധി 35 വയസാണ്.
പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. വസ്ത്ര വ്യവസായ രംഗത്ത് ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ പരിചയം. സിംഗിള്‍ ലോക്ക്, ഫല്‍റ്റ് ലോക്ക്, ഓവര്‍ ലോക്ക് മെഷീനുകള്‍ എന്നിവയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.
ശമ്ബളം
125 ജോര്‍ദാനിയന്‍ ദിനാറാണ് ശമ്ബളമായി ലഭിക്കുക. ഇതിന് പുറമെ ഓവര്‍ ടൈം അലവന്‍സും ലഭിക്കും. വിസ, എയര്‍ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം എന്നിവ സൗജന്യമാണ്. 3 വര്‍ഷമാണ് കരാര്‍ കാലാവധി.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കുക. ബയോഡാറ്റ, പാസ്പോര്‍ട്ട് എന്നിവ 2024 ആഗസ്റ്റ് 31ന് മുമ്ബ് jordan@odepc.in എന്ന ഇമെയിലിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍: 0471 2329440/41/42/45/ 7736496574