Wednesday, May 21, 2025

25,00 ലധികം ഒഴിവുകള്‍; ഏത് യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാം; നിരവധി തൊഴിലവസങ്ങളുമായി പ്രയുക്തി

പുന്നപ്ര മാര് ഗ്രിഗോറിയസ് കോളജില് വെച്ച്‌ ജനുവരി 4നാണ് പ്രയുക്തി തൊഴില് മേള നടക്കുക.

50ലധികം സ്വകാര്യ സ്ഥാപനങ്ങള് മേളയില് പങ്കെടുക്കുന്നുണ്ട്. ഏകദേശം 2500 ലധികം ഒഴിവുകളിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്.

യോഗ്യത

പത്താം ക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ഐടി ഐ, ഡിഗ്രി, പിജി, പാരാമെഡിക്കല് തുടങ്ങി എല്ലാ യോഗ്യതയുള്ളവര്ക്കും മേളയില് പങ്കെടുക്കാം. പ്രവൃത്തി പരിചയം ഉള്ളവര്ക്കും ഇല്ലാത്തവര്ക്കും അവസരമുണ്ട്. 18 മുതല് 40 വയസ് വരെയാണ് പ്രായപരിധി.

മേളയില് പങ്കെടുക്കുന്നതവര് എന്സിഎസ് പോര്ട്ടലില് രജിസ്റ്റര് ചെയ്ത ഡൈി കാര്ഡ്, 5 സെറ്റ് ബയോഡറ്റ, അസല് സര്ട്ടിഫിക്കറ്റുകള് എന്നിവ സഹിതം ജനുവരി 4ന് രാവിലെ 8.30ന് എത്തണം.

രജിസ്ട്രേഷന്

ഉദ്യോഗാര്ഥികള് http://ncs.gov.in സന്ദര്ശിച്ച്‌ രജിസ്ട്രേഷന് പൂര്ത്തിയാക്കുക. സംശയങ്ങള്ക്ക്: 0477 2230624, 8304057735

prayukthi job fair 2025 various vacancies

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular