മോഡല് കരിയര് സെന്റര് കോട്ടയം- മഹാത്മഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയിമെന്റ് ഇന്ഫര്മേഷന് ആന്ഡ് ഗൈഡന്സ് ബ്യൂറോ സംയുക്തമായി സംഘടിപ്പിക്കുന്ന പ്രയുക്ത തൊഴില് മേള 23ന് നടക്കും.പ്രയുക്തി- ഒക്ടോബര് 2024 എന്ന പേരിലാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
പത്താം ക്ലാസ് മുതല് പിജി വരെ യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്ക് മേളയുടെ ഭാഗമാവാം.
കേരളത്തിലെ പ്രമുഖരായ നാല് കമ്ബനികളാണ് മേളയില് പങ്കെടുക്കുക. 890ന് മുകളില് ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
എസ്.എസ്.എല്.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്ക് തൊഴില്മേളയില് പങ്കെടുക്കാം.
സമയം
ഒക്ടോബര് 23, ബുധനാഴ്ച്ച രാവിലെ 9.00 മണിമുതല് 3 വരെ.
സ്ഥലം
യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്ഫര്മേഷന് ആന്ഡ് ഗൈഡന്സ് ബ്യൂറോ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം.
ഉദ്യോഗാര്ഥികള് അന്നേദിവസം 9 മണിക്ക് മുന്പായി സ്ഥലത്ത് എത്തിച്ചേരണം. ബന്ധപ്പെട്ട സര്ട്ടിഫിക്കറ്റുകള് കയ്യില് കരുതണം. സംശയങ്ങള്ക്ക്: 04812731025, 9495628626.
രജിസ്ട്രേഷന്: https://forms.gle/hpUf2FNzA4d1gxR38
Mega Job Fair on 23rd Opportunity for qualified candidates from 10th standard to PG