Wednesday, May 21, 2025

റെയില്‍വേയില്‍ തുടക്കക്കാര്‍ക്ക് അവസരം; 3115 ഒഴിവുകള്‍; പത്താംക്ലാസ്+ ഐ.ടി.ഐ ഉള്ളവര്‍ക്ക് അവസരം

ഇന്ത്യന് റെയില്വേയില് പരീക്ഷയില്ലാതെ ജോലി നേടാന് അവസരം. റെയില്വേ റിക്രൂട്ട്മെന്റ് സെല്, ഈസ്റ്റേണ് റെയില്വേ (ER) ഇപ്പോള് അപ്രന്റീസ് ട്രെയിനിങ് പ്രോഗ്രാമിന് വേണ്ടി അപേക്ഷ വിളിച്ചിട്ടുണ്ട്.

മിനിമം പത്താം ക്ലാസ് പൂര്ത്തിയാക്കിയ, ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്ക് ജോലിക്കായി അപേക്ഷിക്കാം. ആകെ 3115 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ഓണ്ലൈന് അപേക്ഷ നല്കേണ്ട അവസാന തീയതി ഒക്ടോബര് 23.

തസ്തിക& ഒഴിവ്

റെയില്വേ റിക്രൂട്ട്മെന്റ് സെല് (ഈസ്റ്റേണ് റെയില്വേ) യില് അപ്രന്റീസ് നിയമനം.

ആകെ 3115 ഒഴിവുകള്.

Advt No RRCER/Act Apprentices/202324

ഹൗറ ഡിവിഷനില് 659, ലിലുഹ ഡിവിഷനില് 612, സീല്ധ ഡിവിഷനില് 440, kanchrapara Workshop 187, മാല്ഡ ഡിവിഷനില് 138, അസന്സോള് ഡിവിഷനില് 412, ജമല്പൂര് ഡിവിഷനില് 667 എന്നിങ്ങനെയാണ് ഒഴിവുകള്.

പ്രായപരിധി

15 വയസ് പൂര്ത്തിയാകണം. 24 വയസ് കഴിയാനും പാടില്ല.

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാര്ഥികള് 50 ശതമാനം മാര്ക്കോടെ പത്താം ക്ലാസ് പൂര്ത്തിയാക്കിയിരിക്കണം.

കൂടാതെ ബന്ധപ്പെട്ട ട്രേഡില് അംഗീകൃത NCVT/ SCVT നാഷണല് ട്രേഡ് സര്ട്ടിഫിക്കറ്റും ആവശ്യമാണ്.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് ഈസ്റ്റേണ് റെയില്വേയുടെ വെബ്സൈറ്റ് സന്ദര്ശിച്ച്‌ കൂടുതല് വിവരങ്ങളറിയാം. ജനറല്, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര് 100 രൂപ അപേക്ഷ ഫീസ് നല്കണം. മറ്റുള്ളവര്ക്ക് സൗജന്യമാണ്. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ: click

വിജ്ഞാപനം: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular