Sunday, June 1, 2025

ഇതാണവസരം; ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ എല്‍.ഡി ക്ലര്‍ക്ക്/ ഡ്രൈവര്‍; എസ്.എസ്.എല്‍സി, പ്ലസ് ടു, ഡിഗ്രി, എല്ലാവര്‍ക്കും അപേക്ഷിക്കാം

ഇന്ത്യന് എയര്ഫോഴ്സില് സിവിലിയന് വിഭാഗത്തില് എല്.ഡി ക്ലര്ക്ക്, മെക്കാനിക്കല് ട്രാന്സ്പോര്ട്ട് ഡ്രൈവര്, ഹിന്ദി ടൈപ്പിസ്റ്റ് എന്നീ തസ്തികകളില് അവസരം.

182 ഒഴിവുകളാണ് നിലവിലുള്ളത്. 157 ഒഴിവുകള് എല്.ഡി ക്ലര്ക്ക് തസ്തികയിലും 18 ഒഴിവ് ഹിന്ദി ടൈപ്പിസ്റ്റ്, 7 ഒഴിവ് ട്രാന്സ്പോര്ട്ട് ഡ്രൈവര് തസ്തികയിലുമാണ്.

http://indianairforce.nic.in വഴി സെപ്റ്റംബര് 1 വരെ അപേക്ഷ സമര്പ്പിക്കാം. പ്രായപരിധി 18 മുതല് 25 വരെ. എഴുത്തുപരീക്ഷ, പ്രാക്ടിക്കല് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. എല്.ഡി ക്ലര്ക്കിന് ഏതെങ്കിലും വിഷയത്തില് 60ശതമാനം മാര്ക്കോടെ ബിരുദമാണ് യോഗ്യത. ഇംഗ്ലിഷില് മിനുട്ടില് 35 വാക്കുകള് വേഗത്തില് ടൈപ്പിങ്ങ് അറിഞ്ഞിരിക്കണം.

ഹിന്ദി ടൈപ്പിസ്റ്റിന് പ്ലസ്ടു ആണ് യോഗ്യത. ഹിന്ദിയില് മിനുട്ടില് 30 വാക്കുകള് വേഗത്തില് ടൈപ്പിങ്ങ് അറിഞ്ഞിരിക്കണം. മാത്സിലും ഫിസിക്സിലും കുറഞ്ഞത് 50 ശതമാനം മാര്ക്ക് നേടിയിരിക്കണം. ഡ്രൈവര് തസ്തികയില് പത്താം ക്ലാസ് ജയവും രണ്ടു വര്ഷത്തെ ഡ്രൈവിങ് പരിചയവുമാണ് യോഗ്യത. ഹെവി മോട്ടോര് വെഹിക്കിള് അല്ലെങ്കില് ലൈറ്റ് മോട്ടോര് വെഹിക്കില് ഡ്രൈവിങ്ങ് ലൈസന്സ് ഉണ്ടായിരിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular