Sunday, June 1, 2025

ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സില്‍ ജോലി നേടാം; 90 ഒഴിവുകള്‍; ഒക്ടോബര്‍ 15നകം അപേക്ഷിക്കണം

ഹിന്ദുസ്ഥാന് എയറനോട്ടിക്സിന് കീഴില് ജോലി നേടാന് അവസരം. വിവിധ തസ്തികകളിലായി 90 ഒഴിവുകളാണുള്ളത്. ഉത്തര്പ്രദേശിലെ കോര്വേയിലുള്ള ഏവിയോണിക്സ് ഡിവിഷനിലും, ബെംഗളുരുവിലെ എയര്പോര്ട്ട് സര്വീസസ് സെന്റര് ഡിവിഷനിലും നാസിക്കിലെ എയര്ക്രാഫ്റ്റ് ഡിവിഷനിലുമാണ് ഒഴിവുകളുള്ളത്.

ഓപ്പറേറ്റര്

ഉത്തര്പ്രദേശിലെ കോര്വേയിലുള്ള ഏവിയോണിക്സ് ഡിവിഷനിലേക്കാണ് ഓപ്പറേറ്റര്മാരെ നിയമിക്കുന്നത്. ആകെ 81 ഒഴിവുകളുണ്ട്. നാല് വര്ഷത്തേക്കാണ് നിയമനം.

വിഷയങ്ങള്& ഒഴിവ്

ഇലക്‌ട്രോണിക്സ്-61, ഇലക്‌ട്രിക്കല്- 5, കെമിക്കല്- 1, ടര്ണിങ്- 2, മെക്കാനിക്കല്- 5, ഫിറ്റിങ്- 2, വെല്ഡിങ്- 2, അഡ്മിനിസ്ട്രേഷന് അസിസ്റ്റന്റ്1, ഇലക്‌ട്രോപ്ലേറ്റിങ്1, ലാബ്1 എന്നിങ്ങനെയാണ് ഒഴിവുകള്.

പ്രായം: 28 കവിയരുത്.

യോഗ്യത

ബന്ധപ്പെട്ട വിഷയത്തില് ത്രിവത്സര റെഗുലര്/ഫുള്ടൈം ഡിപ്ലോമ/നാഷണല് അപ്രന്റിസ്ഷിപ്പ് സര്ട്ടിഫിക്കറ്റ് /ദ്വിവത്സര ഐ.ടി.ഐയും എന്.എ.സി.(എന്.സി.വി.ടി.) സര്ട്ടിഫിക്കറ്റും/ബിരുദം.

എഴുത്തുപരീക്ഷ വഴിയായിരിക്കും തിരഞ്ഞെടുപ്പ്. മൂന്ന് ഭാഗങ്ങളായുള്ള പരീക്ഷയ്ക്ക് രണ്ടരമണിക്കൂര് അനുവദിക്കും.ഫീസ്: 200 രൂപ (എസ്.സി, എസ്.ടി വിഭാഗക്കാര്ക്കും ഭിന്നശേഷിക്കാര്ക്കും വിമുക്തഭടന്മാര്ക്കും ഫീസില്ല. എച്ച്‌.എ.എല്ലില് മുന്പ് അപ്രന്റിസ്ഷിപ്പ് ചെയ്തവര്ക്കും ഫീസ് ബാധകമല്ല).

അപേക്ഷ: വിശദവിവരങ്ങള്ക്കും അപേക്ഷിക്കുന്നതിനും www.halindia.co.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക.
അപേക്ഷ നല്കേണ്ട അവസാന തീയതി ഒക്ടോബര് 5.

കരിയര് വാര്ത്തകള് ഓണ്ലൈനില് ലഭിക്കാന് ഈ ഗ്രൂപ്പ് ജോയിന് ചെയ്യുക

എയര് ട്രാഫിക് കണ്ട്രോളര് ട്രെയിനി

ഹിന്ദുസ്ഥാന് ഏറോനോട്ടിക്സിലെ ബെംഗളൂരുവിലെ എയര്പോര്ട്ട് സര്വീസസ് സെന്റര് ഡിവിഷനിലും നാസിക്കിലെ എയര്ക്രാഫ്റ്റ് ഡിവിഷനിലും എയര് ട്രാഫിക് കണ്ട്രോളര് ട്രെയിനികളെ നിയമിക്കുന്നു.
ആകെ ഒഴിവുകള് 9.

ഒരുവര്ഷത്തെ പരിശീലനത്തിനുശേഷം അസിസ്റ്റന്റ് ഏറോഡ്രോം ഓഫീസര് തസ്തികയില് നിയമനംനല്കും. അഹമ്മദാബാദിലെ സിവില് ഏവിയേഷന് ട്രെയിനിങ് കോളേജിലോ ദണ്ഡിഗലിലെ (ഹൈദരാബാദ്) എയര്ഫോഴ്സ് അക്കാദമിയിലോ ആയിരിക്കും പരിശീലനം.

പ്രായം: 28 കവിയരുത്, സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത

പ്ലസ്ടുവിനുശേഷം 70 ശതമാനം മാര്ക്കോടെ (ഭിന്നശേഷി/എസ്.സി) ഇലക്‌ട്രിക്കല്/ ഇലക്‌ട്രോണിക്സ്്/ കംപ്യൂട്ടര് സയന്സ് വിഷയങ്ങളിലോ ഇവയുമായി ബന്ധപ്പെട്ട ബ്രാഞ്ചുകളിലോ നേടിയ എന്ജിനീയറിങ്/ടെക്നോളജി ബിരുദം/തത്തുല്യം.

ഫീസ്: 500 രൂപ. (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്ക്ക് ബാധകമല്ല).

അവസാനതീയതി: ഒക്ടോബര് 15. വിശദവിവരങ്ങള്ക്കുള്ള വെബ്സൈറ്റ്: https://halindia.co.in

Get a job in Hindustan Aeronautics 90 vacancies Apply by October 15

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular