Sunday, June 1, 2025

ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുന്നു; ജനുവരി 4നകം അപേക്ഷിക്കണം

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില് സ്റ്റേറ്റ് ഹജ്ജ് ഇന്സ്പെക്ടര്മാരെ തിരഞ്ഞെടുക്കുന്നു. 2025ലെ ഹജ്ജിന് പോകുന്ന ഹാജിമാരെ അനുഗമിച്ച്‌ മക്കയിലും മദീനയിലും സ്റ്റേറ്റ് ഹജ്ജ് ഇന്സ്പെക്ടറായി പ്രവര്ത്തിക്കുന്നതിന് കേന്ദ്ര/കേരള സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് അപേക്ഷിക്കാം.

നേരത്തേ ഖാദിമുല് ഹുജ്ജാജ് എന്നറിയപ്പെട്ടിരുന്ന തസ്തികയാണിത്. ജനുവരി 4ന് മുന്പായി അപേക്ഷിക്കണം.

പ്രായം

2025 ജനുവരി 4ന് 50 വയസ്സ് കവിയരുത്.

യോഗ്യത

അംഗീകൃത സര്വകലാശാലയില്നിന്നുള്ള ബിരുദം. മുന്പ് ഹജ്ജോ ഉംറയോ ചെയ്ത വരായിരിക്കണം. ഹജ്ജ്/ഉംറ വിസ രേഖ ഓണ്ലൈനില് അപ്ലോഡ് ചെയ്യുകയും പിന്നീട് ഹാജരാക്കുകയും ചെയ്യണം. 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയു ള്ള പാസ്പോര്ട്ട് ഉണ്ടായിരിക്കണം.

കേന്ദ്ര/ – സംസ്ഥാന സര്ക്കാര് സര്വീസിലുള്ള സീനിയര് ഓഫീസര്മാര് (ക്ലാസ് എ) അപേക്ഷിക്കാന് അര്ഹരല്ല.

അപേക്ഷ

കമ്ബ്യൂട്ടര് ബേസ്ഡ് പരീക്ഷയും തുടര്ന്ന് അഭിമുഖവും നടത്തിയാണ് സെലക്ഷന്. ഓണ്ലൈനില് സമര്പ്പിച്ച അപേക്ഷയുടെ ഹാര്ഡ് കോപ്പിയും നിശ്ചിത യോഗ്യതകളുടെ ഒറിജിനലും പകര്പ്പും വകുപ്പുമേധാവിയുടെ എന്.ഒ .സി.യും സഹിതം അഭിമുഖത്തിന് ഹാജരാകണം.

വിശദ വിവരങ്ങള്ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സര്ക്കുലര് നമ്ബര് 20 പരിശോധിക്കുക.

അപേക്ഷ http://www.hajcommittee.gov.in എന്ന വെബ്സൈറ്റ് വഴിയാണ് നല്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 4.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular