Sunday, June 1, 2025

കേന്ദ്ര ഗ്രാമോദ്യോഗ് വികാസ് യോജന പരിശീലന പദ്ധതി; 55 വയസുവരെയുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയത്തിനു കീഴിലുള്ള ഖാദി വ്യവസായ കമ്മീഷന് നടപ്പാക്കുന്ന ഗ്രാമോദ്യോഗ് വികാസ് യോജനയക്ക് കീഴിലുള്ള വിവിധ പരിശീലന പദ്ധതികളിലേക്ക് ഇപ്പോള് അപേക്ഷിക്കാം.

18 നും 55 നും ഇടയില് പ്രായമുള്ളവര്ക്ക് ഹ്രസ്വകാല പരിശീലന പദ്ധതികളിലേക്ക് അപേക്ഷിക്കാം.

പാഴ്മര കൗശല പരിശീലനം, തേനീച്ച വളര്ത്തല് പദ്ധതി, മണ്പാത്ര നിര്മ്മാണം. ഇലക്‌ട്രീഷ്യന് പരിശീലനം, പ്ലംബര്, തയ്യല് യന്ത്ര പ്രവര്ത്തന പരിശീലനം(വയനാട് ജില്ലയില് മാത്രം), വാഴ നാരുകള് വേര്തിരിച്ചെടുക്കലും ഫൈബര് ഫാന്സി ആര്ട്ടിക്കിള് നിര്മ്മാണവും എന്നീ മേഖലകളിലാണ് പരിശീലനം ലഭിക്കുക. പരിശീലനം പൂര്ത്തിയാക്കിയശേഷം സംരംഭകത്വം ആരംഭിക്കുന്നതിനായുള്ള ഗവണ്മെന്റ് അംഗീകൃത സര്ട്ടിഫിക്കറ്റ്, മെച്ചപ്പെട്ട ഉപകരണങ്ങള്/കിറ്റുകള്/മെഷിനറികള് എന്നിവ നല്കും.

തെരഞ്ഞെടുക്കപ്പെട്ട വ്യക്തി അവര്ക്ക് നല്കിയിട്ടുള്ള യന്ത്ര സാമഗ്രികള്, ഉപകരണങ്ങള് എന്നിവയുടെ അറ്റകുറ്റപ്പണികള്ക്കായി സ്വയം പ്രഖ്യാപിത ഉടമ്ബടി സമര്പ്പിക്കണം. പുനരധിവാസം/ കീഴടങ്ങിയ നക്സലൈറ്റുകള്, തീവ്രവാദികള്, പോരാളികള്, പ്രതിരോധ ഉദ്യോഗസ്ഥരുടെയും അര്ദ്ധസൈനിക സേനയുടെയും വിധവകള്, തീവ്രവാദ ബാധിത കുടുംബങ്ങള് എന്നിവയ്ക്ക് മുന്ഗണന ലഭിക്കും.

പരിശീലന പദ്ധതിയില് ചേരാന് താല്പര്യമുള്ളവര് പേര്, മേല്വിലാസം, വയസ്സ്, ആധാര് നമ്ബര്, ഫോണ് നമ്ബര്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, രണ്ട് ഫോട്ടോ സഹിതം 2024 ഓഗസ്റ്റ് 19 നു മുന്പായി അപേക്ഷിക്കണം. വിലാസം: ഡെപ്യൂട്ടി ഡയറക്ടര് ഇന് ചാര്ജ്, ഖാദി ഗ്രാമ വ്യവസായ കമ്മീഷന്, സംസ്ഥാന ഓഫീസ്, വൃന്ദാവന് ഗാര്ഡന്, പട്ടം പി.ഒ, തിരുവനന്തപുരം, പിന്695004.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular