Sunday, June 1, 2025

ജര്‍മ്മനിയിലേക്ക് കേരള സര്‍ക്കാരിന്റെ റിക്രൂട്ട്‌മെന്റ്; നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കേരള സര്ക്കാര് സ്ഥാപനമായ നോര്ക്ക റൂട്ട്സിന് കീഴില് ജര്മ്മനിയിലേക്ക് വീണ്ടും നഴ്സുമാരുടെ റിക്രൂട്ട്മെന്റ്. നോര്ക്ക റൂട്ട്സും, ജര്മ്മന് ഫെഡറല് എംപ്ലോയിമെന്റ് ഏജന്സിയും ജര്മ്മന് ഏജന്സി ഫോര് ഇന്റര്നാഷണല് കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള് വിന് പദ്ധതിയുടെ ഭാഗമായാണ് നിയമനം നടക്കുന്നത്.

38 വയസാണ് പ്രായപരിധി.

യോഗ്യത

നഴ്സിങ്ങില് ബി.എസ്.സി / Post Bsc അല്ലെങ്കില് GNM യോഗ്യതയ്ക്ക് ശേഷം രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം.

വയോജന പരിചരണം/ പാലിയേറ്റീവ് കെയര്/ ജറിയാട്രിക് എന്നിവയില് 2 വര്ഷം പ്രവൃത്തി പരിചയമുള്ളവര്ക്കും, ജര്മ്മന് ഭാഷയില് ബി1, ബി2 യോഗ്യതയുള്ളവര്ക്കും (ഫാസ്റ്റ് ട്രാക്ക്) മുന്ഗണന ലഭിക്കും.

താല്പര്യമുള്ള ഉദ്യോഗാര്ഥികള് triplewin.norka@kerala.gov.in എന്ന ഇ-മെയില് ഐഡിയിലേക്ക് വിശദമായ സിവി, ജര്മ്മന് ഭാഷായോഗ്യത (ഓപ്ഷണല്), വിദ്യാഭ്യാസ സര്ട്ടിഫിക്കറ്റുകള്, എക്സ്പീരിയന്സ് സര്ട്ടിഫിക്കറ്റ് എന്നിവയുടെ പകര്പ്പുകള് സഹിതം 2024 ഒക്ടോബര് 10നകം അപേക്ഷ നല്കണം.

ഇതോടൊപ്പം 9 മാസം നീളുന്ന സൗജന്യ ജര്മ്മന് ഭാഷാ പരിശീലനത്തില് (ഓഫ് ലൈന്) പങ്കെടുക്കാനും അവസരമുണ്ട്. ഇതിനായുള്ള അഭിമുഖം 2024 നവംബര് 13 മുതല് 22 വരെ നടക്കും. കഴിഞ്ഞ ആറ് മാസമായി തുടര്ച്ചയായി ഇന്ത്യയില് താമസിക്കുന്ന കേരളീയരായ ഉദ്യോഗാര്ഥികള്ക്ക് മാത്രമാകും ട്രിപ്പിള് വിന് പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.

കൂടുതല് വിവരങ്ങള്ക്ക് http://www.norkaroots.org, http://www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള് സന്ദര്ശിക്കുക. അല്ലെങ്കില് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നോര്ക്ക ഗ്ലോബല് കോണ്ടാക്‌ട് സെന്ററിന്റെ ടോള് ഫ്രീ നമ്ബറുകളായ 1800 425 3939 ( ഇന്ത്യയില് നിന്നും),+98802 012 345 (വിദേശത്തുനിന്നും, മിസിഡ് കോള് സര്വീസ്) ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular