Friday, May 16, 2025

ഇന്ത്യന്‍ ആര്‍മിയില്‍ സ്പോര്‍ട്സ് ക്വാട്ട ഒഴിവുകള്‍; ഹവില്‍ദാര്‍, നായിബ് സുബേദാര്‍ തസ്തികകളിലേക്ക് 30 വരെ അപേക്ഷിക്കാം

ഇന്ത്യന് ആര്മിയില് ഹവില്ദാര്, നായിബ് സുബേദാര് എന്നീ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സ്പോര്ട്സ് ക്വോട്ടയിലാണ് അവസരം. അവസാന തീയതി സെപ്റ്റംബര് 30. കണക്കാക്കിയിട്ടില്ലാത്ത ഒഴിവിലേക്കാണ് നിയമനം. പോസ്റ്റ് /ഓഫ് ലെെന് മോഡിലൂടെ മാത്രമേ അപേക്ഷകള് സ്വീകരിക്കൂ. മികച്ച കായികതാരങ്ങളായ, അവിവാഹിതരായ ഇന്ത്യന് പുരുഷവനിത ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം. ദേശീയ, അന്തര്ദേശീയ തലങ്ങളില് കായികരംഗത്ത് അസാധാരണമായ പ്രകടനം കാഴ്ചവച്ചവര്ക്കാണ് അവസരം.

വിദ്യാഭ്യാസ യോഗ്യത
അംഗീകൃത ബോര്ഡില്നിന്നോ സ്ഥാപനത്തില്നിന്നോ പത്താം ക്ലാസ് വരെയുള്ള സ്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കിയിരിക്കണം. അപേക്ഷകര്ക്ക് സ്പോര്ട്സില് ശ്രദ്ധേയമായ നേട്ടങ്ങളും ഉണ്ടായിരിക്കണം.

സ്പോര്ട്സ് യോഗ്യത
ദേശീയ മത്സരങ്ങളില് ജൂനിയര് അല്ലെങ്കില് സീനിയര് ആയി അവരുടെ സംസ്ഥാനത്തെ പ്രതിനിധീകരിച്ചോ, വ്യക്തിഗത കായിക ഇനങ്ങളില് ഇന്ത്യയെ പ്രതിനിധീകരിച്ചോ, അന്താരാഷ്ട്ര ഇവന്റുകളില് പങ്കെടുത്തോ മെഡലുകള് നേടുന്നത് ഇതില് ഉള്പ്പെടും. ദേശീയ അന്തര്ദേശീയ തലങ്ങളില്, ജൂനിയര്മാരായോ സീനിയര്മാരായോ, അവരുടെ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച്‌ മത്സരിച്ചവര്ക്കും അര്ഹതയുണ്ട്. ഇന്ത്യ ഗെയിംസിലും യൂത്ത് ഗെയിംസിലും മെഡല് നേടിയവര്ക്കും തത്തുല്യമായവര്ക്കും അപേക്ഷിക്കാം.

പ്രായപരിധി
17 25 വയസ് ( 1999 ഒക്ടോബര് ഒന്നിനും 2006 സെപ്റ്റംബര് 30 നും ഇടയില് ജനിച്ച ഉദ്യോഗാര്ഥികള്)

ട്രയല് റിക്രൂട്ട്മെന്റ് ലൊക്കേഷന്
ഉദ്യോഗാര്ഥികളോട് നിയുക്ത കേന്ദ്രങ്ങളില് നടക്കുന്ന ട്രയലുകളില് പങ്കെടുക്കാന് ആവശ്യപ്പെടും. അവര് ഫിസിക്കല് ഫിറ്റ്നസ് ടെസ്റ്റില് വിജയിക്കുകയും ശാരീരിക നിലവാരം പുലര്ത്തുകയും നൈപുണ്യ പരിശോധനയില് വിജയിക്കുകയും വേണം. തുടര്ന്ന് ട്രയല് ലൊക്കേഷനില് മെഡിക്കല് പരിശോധനയും നടത്തണം. അനുവദിച്ച ട്രയല് ലൊക്കേഷന് മാറ്റുന്നതിനുള്ള അഭ്യര്ഥനകള് പരിഗണിക്കില്ല.

അപേക്ഷിക്കേണ്ട രീതി
ഇന്ത്യന് ആര്മി വെബ്സൈറ്റില് (joinindianarmy.nic.in) നിന്ന് അപേക്ഷാ ഫോറം ഡൗണ്ലോഡ് ചെയ്ത് പ്രിന്റൗട്ട് പൂരിപ്പിച്ച്‌ സമീപകാല ഫോട്ടോ പതിക്കണം. ആവശ്യമായ എല്ലാ വിദ്യാഭ്യാസ, കായിക യോഗ്യതകളുടേയും രേഖകളും അറ്റാച്ച്‌ ചെയ്യണം.

വിലാസം: Directorate of PT & Sports
General Staff Branch
IHQ of MoD (Army)
Room No 747 ‘A’ Wing, Sena Bhawan
PO New Delhi 110 01

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular