കേരള സര്ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആയുര്വേദ ഔഷധ യൂണിറ്റായ ഔഷധിയില് ജോലിയവസരം. ഔഷധിയില് ഫീല്ഡ് മാര്ക്കറ്റിങ് ഓഫീസര് തസ്തികയില് റിക്രൂട്ട്മെന്റ്.
കരാര് അടിസ്ഥാനത്തില് ഒരു വര്ഷത്തേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 23 വരെ അപേക്ഷകൾ നൽകാം. കൂടുതല് വിവരങ്ങള് താഴെ,
തസ്തിക& ഒഴിവ്
ഔഷധിയില് ഫീല്ഡ് മാര്ക്കറ്റിങ് ഓഫീസര് റിക്രൂട്ട്മെന്റ്.
Advt NO: E4-80/17
തൃശൂര് ജില്ലയിലാണ് ഒഴിവുള്ളത്. ഉദ്യോഗാര്ഥികള് ഓഫ്ലൈനായി അപേക്ഷിക്കണം.
പ്രായപരിധി
20 വയസിനും 41 വയസിനും ഇടയില് പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത
ബിരുദം
മികച്ച ആശയ വിനിമയ കഴിവുണ്ടായിരിക്കണം
പ്രവൃത്തി പരിചയമുള്ളവര്ക്ക് മുന്ഗണന
ഇരുചക്ര വാഹനം കൈവശമുണ്ടായിരിക്കണം.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 20,000 രൂപ മുതല് ശമ്ബളം ലഭിക്കും. മാത്രമല്ല മറ്റ് ഇന്സെന്റീവ് ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്ഥികള് വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ കോപ്പികള് സഹിതം 23.08.2024ന് മുമ്ബായി ഔഷധിയുടെ തൃശൂര് കുട്ടനെല്ലൂരിലുള്ള ഓഫീസില് ലഭിക്കത്തക്കവണ്ണം സമര്പ്പിക്കേണ്ടതാണ്. അപേക്ഷയില് ഫോണ് നമ്ബര് നിര്ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. കൂടുതല് വിവരങ്ങള്ക്ക് വിജ്ഞാപനം കാണുക,
അപേക്ഷ അയക്കേണ്ട വിലാസം
The Pharmaceutical Corporation (IM) Kerala limited
kuttanellur
Thrissur- 680 006